കണ്ണൂർ: ചക്കരക്കല്ലിൽ പശുവിനെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്ന സംഭവത്തിൽ പിടിയിലായ പ്രതിയെ നേരത്തെയും താക്കീത് ചെയ്തു വിട്ടയച്ചതാണെന്ന് നാട്ടുകാരും പശുവിന്‍റെ ഉടമയും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാവോട്ട് സ്വദേശി സുമേഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.