advertisement

കണ്ണൂരിൽ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

Last Updated:

പുലർച്ചെ നാലുമണിയോടെ വീടിന് പുറത്തേക്കിറങ്ങുന്നതിനിടെയാണ് ആക്രമണം

Rapid Read
അനീഷ്
അനീഷ്
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെ വീടിന് പുറത്തേക്കിറങ്ങിയതായിരുന്നു അനീഷ്. ഈ സമയത്ത് പുറത്ത് നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റു.
ഉടൻതന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നേരത്തെയും ആറളം ഫാമിൽ രണ്ടുപേർ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു.
Summary: Tragedy struck Aralam Farm in Kannur early this morning as a 40-year-old man lost his life following an attack by a wild elephant. The deceased has been identified as Aneesh, son of Soman, a resident of Block 10 in the Aralam tribal resettlement area. The attack occurred around 4:00 AM when Aneesh stepped out of his house. A wild elephant stationed nearby attacked him, inflicting severe injuries, including to his chest.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement