ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ പങ്കാളി പിടിയിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
മകളെ പീഡിപ്പിക്കുന്നത് അമ്മ നേരിൽ കണ്ടതോടെയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
കൊല്ലം: നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ഇരുപത്തി രണ്ടു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയാക്കിയ യുവാവ് അറസ്റ്റിൽ. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ പങ്കാളിയാണ് പിടിയിലായത്. തിരുവനന്തപുരം പൂവച്ചല്‍ പന്നിയോട് ഗീതുഭവനില്‍ ചന്തുകുമാറാണ് അറസ്റ്റിലായിരിക്കുന്നത്.
advertisement
രണ്ടാം ഭര്‍ത്താവ് എന്ന നിലയില്‍ ഒന്‍പത് വര്‍ഷമായി പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു ചന്തുകുമാര്‍. നാല്പതുകാരിയായ വീട്ടമ്മക്ക് രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് മക്കളാണ്.
advertisement
ഇതിൽ ഇളയപെൺകുട്ടിയെയാണ് ഇയാള് പീഡിപ്പിച്ചത്. ഇളയ പെണ്‍കുട്ടി പ്ളസ് വണിന് പഠിക്കുന്ന 2015 കാലയളവില്ലാണ് ചന്തുകുമാര്‍ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
advertisement
തുടര്‍ന്ന് ഈ ചിത്രങ്ങളും വീഡിയോയും ഫേസ് ബുക്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി വരെപീഡനം തുടര്‍ന്നു.
advertisement
പെണ്‍കുട്ടിയുടെ മാതാവ് ഈ പീഡനം നേരില്‍ കണ്ടതോടെയാണ് ഇയാൾ ഇത് അവസാനിപ്പിച്ചത്. തുടർന്ന് ചന്തുകുമാര്‍ ഇവിടെ നിന്നും താമസം മാറി പോവുകയും ചെയ്തു. അതിനുശേഷമാണ് മകള്‍ ഗര്‍ഭിണിയാണെന്ന് വിവരം അമ്മ അറിഞ്ഞത്.
advertisement