നാഗ്പുർ: നാലുവയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മഹാരാഷ്ട്ര നാഗ്പൂരിലെ വാഘി ടൗണിലാണ് സംഭവം. പ്രശാന്ത് ഭൂഷൺ ദാവത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
2/ 6
മകളെ വീട്ടിൽ ഒറ്റയ്ക്കാക്കി അമ്മ ജോലിക്ക് പോയിരുന്നു. ഈ സമയത്താണ് പ്രശാന്ത്, പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
3/ 6
പെൺകുട്ടിയ്ക്ക് ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
4/ 6
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
5/ 6
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
6/ 6
ഇയാൾ നേരത്തെയും ലൈംഗിക പീഡന കേസുകളിൽ അറസ്റ്റിലായിട്ടുണ്ടെന്ന് വാഘി ഇൻസ്പെക്ടർ ആർ.എൽ പഥക് പറയുന്നു.