പത്തു വയസുകാരനെ മദ്രസയിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് ജീവപര്യന്തവുമായി പോക്സോ കോടതി
Last Updated:
പത്തു വയസുകാരനെ പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ ഒമ്പതു വയസുള്ള മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചതായി പുറത്തു വന്നിരുന്നു. ഇതിന്റെ വിചാരണ പോക്സോ കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.
advertisement
advertisement
മദ്രസയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി പുറത്ത് കളിക്കാനോ മറ്റോ പോകാതെ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാവ് പലവട്ടമായി ചോദിച്ചതിന് ഒടുവിലാണ് കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. കേസിൽ പ്രതിയായ കുമ്പള കോയിപ്പാടി ദേവി നഗർ സുനാമി കോളനിയിലെ 31 വയസുള്ള മുഹമ്മദ് റിയാസ് എന്ന റിയാസിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
advertisement
advertisement