advertisement

പകൽ പെയിന്റിങ്; രാത്രി എടിഎം കവർച്ച; കോഴിക്കോട് എടിഎം പൊളിക്കുന്നതിനിടെ 25കാരൻ പിടിയിൽ

Last Updated:
പൊലീസ് എത്തുമ്പോഴേക്കും മെഷീന്റെ ഒരു ഭാഗം മോഷ്ടാവ് തകർത്തിരുന്നു
1/6
kozhikode atm robbery
കോഴിക്കോട്: ചാത്തമംഗലം കളൻതോടിൽ എടിഎം കൗണ്ടർ തകർത്ത് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ആസാം സ്വദേശിയായ ബാബുൽ (25)ആണ് കുന്ദമംഗലം പൊലീസിന്റെ കസ്റ്റഡിയിൽ ആയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണശ്രമം നടന്നത്.
advertisement
2/6
kozhikode atm robbery
കുന്ദമംഗലം എസ് ഐ പ്രദീപ് മച്ചിങ്ങലും സംഘവും പുലർച്ചെ ഇതുവഴി പൊലീസ് പട്രോൾ നടത്തുകയായിരുന്നു. കളൻതോട് എടിഎമ്മിന്റെ പരിസരത്ത് എത്തിയപ്പോൾ അസ്വാഭാവികത തോന്നിയ എസ് ഐ പ്രദീപ് മച്ചിങ്ങൽ നോക്കുമ്പോൾ എടിഎമ്മിന്റെ ഷട്ടറിന്റെ പൂട്ട് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ജീപ്പ് നിർത്തി എടിഎം കൗണ്ടറിൽ പോയി നോക്കുമ്പോൾ ഉള്ളിൽ നിന്നും പൂട്ടിയതായി കണ്ടു.
advertisement
3/6
kozhikode atm robbery
പൊലീസുകാർ ഷട്ടറിൽ ബലമായി തട്ടിയപ്പോൾ ഉള്ളിലുള്ള ആൾ ഷട്ടർ തുറന്നു. അപ്പോഴാണ് മോഷണശ്രമമാണ് നടന്നതെന്ന് പൊലീസിന് മനസിലായത്. ഇതിനിടെ മോഷ്ടാവ് പൊലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ അവസരോചിതമായ ഇടപെടലിൽ ബലപ്രയോഗത്തിലൂടെ മോഷ്ടാവിനെ പിടികൂടാൻ സാധിച്ചു.
advertisement
4/6
kozhikode atm robbery
പൊലീസിന്റെ ശ്രദ്ധ അൽപം തെറ്റിയിരുന്നെങ്കിൽ എടിഎം മെഷിൻ പൊളിച്ച് മോഷ്ടാവിന് പണം കവരുവാൻ കഴിയുമായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും മെഷീന്റെ ഒരു ഭാഗം മോഷ്ടാവ് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തിരുന്നു.
advertisement
5/6
kozhikode atm robbery
[caption id="attachment_737181" align="alignnone" width="1200"] രണ്ട് മാസം മുമ്പാണ് പിടിയിലായ ബാബുൽ കളൻതോട് എത്തിയത്. ഇവിടെവാടക ക്വാർട്ടേഴ്സ് എടുത്ത് പെയിന്റിങ് ജോലി ചെയ്യുന്നതിനൊപ്പം എടിഎം തകർത്ത് മോഷണം നടത്താനുള്ള ആസൂത്രണവും ചെയ്യുകയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ മോഷണത്തിനിടെ കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. [/caption]
advertisement
6/6
kozhikode atm robbery
അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുന്ദമംഗലം പൊലീസിൻ്റെ ശ്രദ്ധ ഒന്നു പാളിയിരുന്നെങ്കിൽ വലിയൊരു മോഷണം നടക്കുമായിരുന്നു. അതാണ് പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ ഒഴിവായത്.
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement