രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ 19 വയസുകാരിയായ യുവതിയെ അയൽവാസിയായ യുവാവ് വെടിവെച്ച് കൊന്നു. മുഖർജി നഗറിൽ ആയിരുന്നു സംഭവം നടന്നത്. അങ്കിത എന്ന പെൺകുട്ടി വീടിന്റെ ടെറസിൽ ചെടികൾ നനയ്ക്കുന്നതിനിടയിലാണ് യുവാവ് വെടിവെച്ചത്. പെൺകുട്ടിയുടെ വീടിന്റെ പുറകിലാണ് പ്രതി സുനിലിന്‍റെ വീട്. അവിടെ നിന്നും പെൺകുട്ടിയുടെ വീടിന്റെ മേൽക്കൂരയിലേക്ക് ചാടിയാണ് അങ്കിതയെ വെടിവെച്ചതെന്ന് കോട്‌വാലി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാംകിഷൻ യാദവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ അങ്കിതയോടൊപ്പം സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അധ്യാപകരായ മാതാപിതാക്കൾ സ്കൂളിൽ പോയിരുന്നു. പ്രതി ഒളിവിൽ പോയെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.