മലപ്പുറം: പെരിന്തല്‍മണ്ണയിൽ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍. കട്ടുപ്പാറ സ്വദേശി ചെമ്മല മുഹമ്മദ് സുഹൈല്‍(22) ആണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് യുവാവ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ബന്ധം തുടങ്ങുന്നത്.