ഫെബ്രുവരി 17 ന് ഹൈദരാബാദ് നഗരത്തിലെ പ്രാന്തപ്രദേശമായ അബ്ദുള്ളപൂരിൽ വെച്ച് ഒരു ഗെറ്റ് ടുഗേർ പാർട്ടി നടത്താനെന്ന വ്യാജേന നവീനെ ഹരിഹര കൃഷ്ണ കണ്ടു. തുടർന്ന് തന്‍റെ കാമുകിക്ക് മെസേജ് അയച്ചതിനെ ചൊല്ലി ഹരിഹര കൃഷ്ണ നവീനുമായി തർക്കമുണ്ടായി. രോഷാകുലനായ ഇയാൾ നവീനിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം തുറസ്സായ പറമ്പിൽ ഉപേക്ഷിക്കുകയുമായിരുന്നു.
കൊലപാതകം നടന്ന അതേ ദിവസം, നവീന്റെ സുഹൃത്തുക്കൾക്ക് നവീനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ, അവർ കൃഷ്ണയെ വിളിച്ചു. എന്നാൽ നവീൻ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. ഇതിന് പിന്നാലെ നവീന്‍റെ കുടുംബം പോലീസിനെ സമീപിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഹരിഹര കൃഷ്ണ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച സ്ഥലം അയാൾ പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.