ഡൽഹിയിലെ പുതിയ സ്മോഗ് ടവർ; പ്രവർത്തിക്കുന്നത് എങ്ങനെ?

Last Updated:
ഐഐടി-ബോംബെയുടെ കമ്പ്യൂട്ടേഷണല്‍ ഫ്‌ലൂയിഡ് ഡൈനാമിക്‌സ് മോഡലിംഗ് സൂചിപ്പിക്കുന്നത് ടവറില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ വായുവിന്റെ ഗുണനിലവാരത്തില്‍ ടവര്‍ സ്വാധീനം ചെലുത്തുമെന്നാണ്.
1/4
 സ്‌മോഗ് ടവര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?.മിനസോട്ട സര്‍വകലാശാല വികസിപ്പിച്ച ഒരു ഡൗണ്‍ട്രാഫ്റ്റ് എയര്‍ ക്ലീനിംഗ് സംവിധാനമാണ് ടവറില്‍ ഉപയോഗിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയിലെ മുതിര്‍ന്ന പരിസ്ഥിതി എന്‍ജിനീയര്‍ അന്‍വര്‍ അലി ഖാന്‍ പറഞ്ഞു. ടാറ്റ പ്രൊജക്റ്റ്‌സ് ലിമിറ്റഡിന്റെ വാണിജ്യ വിഭാഗം നടപ്പിലാക്കിയ സാങ്കേതികവിദ്യ ആവര്‍ത്തിക്കാന്‍ അമേരിക്കന്‍ സര്‍വകലാശാലയുമായി ഐഐടി-ബോംബെ സഹകരിക്കുകയായിരുന്നു. മലിനമായ വായു 24 മീറ്റര്‍ ഉയരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. കൂടാതെ ഫില്‍ട്ടര്‍ ചെയ്ത വായു ഭൂമിയില്‍ നിന്ന് 10 മീറ്റര്‍ ഉയരത്തില്‍ പുറത്തേയ്ക്ക് വിടും. ചൈനയില്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമാണ് ഈ ഡൗണ്‍ട്രാഫ്റ്റ് രീതി.

advertisement
2/4
 ഐഐടി-ബോംബെയുടെ കമ്പ്യൂട്ടേഷണല്‍ ഫ്‌ലൂയിഡ് ഡൈനാമിക്‌സ് മോഡലിംഗ് സൂചിപ്പിക്കുന്നത് ടവറില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ വായുവിന്റെ ഗുണനിലവാരത്തില്‍ ടവര്‍ സ്വാധീനം ചെലുത്തുമെന്നാണ്. രണ്ട് വര്‍ഷത്തെ പൈലറ്റ് പഠനത്തില്‍ ഐഐടി-ബോംബെയും ഐഐടി-ദില്ലിയും ഇതിന്റെ യഥാര്‍ത്ഥ ഫലം വിലയിരുത്തും. വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ ടവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും വായുവിന്റെ ഒഴുക്കിനൊപ്പം പിഎം 2.5ന്റെ അളവ് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നും നിര്‍ണ്ണയിക്കും.

3/4
 ടവറിലെ ഒരു ഓട്ടോമേറ്റഡ് സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍ (SCADA) സംവിധാനം വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കും. താപനിലയും ഈര്‍പ്പവും നിരന്തരം അളക്കുകയും ടവറിന് മുകളിലുള്ള ഒരു ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ടവറില്‍ നിന്ന് വിവിധ ദൂരങ്ങളില്‍ മോണിറ്ററുകള്‍ ഉടന്‍ സ്ഥാപിക്കും.

4/4
 2019 ല്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ഡല്‍ഹി സര്‍ക്കാരിനോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് വായു മലിനീകരണത്തെ ചെറുക്കുന്നതിനായി സ്‌മോഗ് ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കാനാണ്. ഐഐടി-ബോംബെ ടവറുകള്‍ക്കായുള്ള ഒരു നിര്‍ദ്ദേശം സിപിസിബിക്ക് സമര്‍പ്പിച്ചു. ഒരു പൈലറ്റ് പ്രോജക്റ്റായി ഏപ്രിലോടെ രണ്ട് ടവറുകള്‍ സ്ഥാപിക്കണമെന്ന് 2020 ജനുവരിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര

  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement