advertisement

Rambha | 14 വർഷമായി സിനിമയിലില്ല; എന്നിട്ടും രംഭയുടെ സ്വത്തുക്കൾക്ക് ഋതിക് റോഷനോളം മൂല്യം; വരുമാനം ഇങ്ങനെ

Last Updated:
കേവലം 15 വയസ് മാത്രം പ്രായമുള്ളപ്പോൾ, വിനീതിന്റെ നായികയായി 'സർഗം' എന്ന സിനിമയിലാണ് രംഭ ആദ്യമായി വേഷമിട്ടത്
1/6
നടി രംഭയെ (Actor Rambha)  ഏറ്റവും ഒടുവിലായി മലയാള സിനിമയിൽ കണ്ടിട്ട് 14 വർഷങ്ങൾ പിന്നിട്ടു. ഫിലിംസ്റ്റാർ എന്ന സിനിമയിലാണ് അവസാനമായി അവർ മുഖം കാണിച്ചത്. ക്യോ കി.. മെയിൻ ജോത് നഹി ബോൾട്ട (2001), ബന്ധൻ (1998) തുടങ്ങിയ സിനിമകളിലാണ് രംഭ ബോളിവുഡിൽ അഭിനയിച്ചത്. അക്കാലങ്ങളിൽ ഇവിടുത്തെ എട്ടാം താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു രംഭ. കേവലം 15 വയസ് മാത്രം പ്രായമുള്ളപ്പോൾ, വിനീതിന്റെ നായികയായി സർഗം എന്ന സിനിമയിലാണ് രംഭ ആദ്യമായി വേഷമിട്ടത്. 1992ൽ ഈ ചിത്രം റിലീസ് ചെയ്തു. അതേവർഷം, മുരളിയുടെ മകളായി 'ചമ്പക്കുളം തച്ചൻ' എന്ന സിനിമയിലും രംഭ അഭിനയിച്ചു
നടി രംഭയെ (Actor Rambha)  ഏറ്റവും ഒടുവിലായി മലയാള സിനിമയിൽ കണ്ടിട്ട് 14 വർഷങ്ങൾ പിന്നിട്ടു. 'ഫിലിംസ്റ്റാർ' എന്ന സിനിമയിലാണ് അവസാനമായി അവർ മുഖം കാണിച്ചത്. ക്യോ കി.. മെയിൻ ജോത് നഹി ബോൾട്ട (2001), ബന്ധൻ (1998) തുടങ്ങിയ സിനിമകളിലാണ് രംഭ ബോളിവുഡിൽ അഭിനയിച്ചത്. അക്കാലങ്ങളിൽ ഇവിടുത്തെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു രംഭ. കേവലം 15 വയസ് മാത്രം പ്രായമുള്ളപ്പോൾ, വിനീതിന്റെ നായികയായി 'സർഗം' എന്ന സിനിമയിലാണ് രംഭ ആദ്യമായി വേഷമിട്ടത്. 1992ൽ ഈ ചിത്രം റിലീസ് ചെയ്തു. അതേവർഷം, മുരളിയുടെ മകളായി 'ചമ്പക്കുളം തച്ചൻ' എന്ന സിനിമയിലും രംഭ അഭിനയിച്ചു
advertisement
2/6
അതിനു ശേഷം 1993ൽ തെലുങ്ക് ചിത്രമായ 'ആ ഒക്കഡു അടുസു' എന്ന സിനിമയിലൂടെ തെലുങ്ക് പ്രവേശം. തമിഴിൽ 'ഉഴവൻ' എന്ന സിനിമയിലൂടെ തമിഴിലേക്കും രംഭ ചുവടുവച്ചു. ഇതിനു ശേഷം 'ഉള്ളത്തൈ അള്ളിത്താ', 'സുന്ദര പുരുഷൻ', 'സെങ്കോട്ടയ്', വി.ഐ.പി., അരുണാചലം, കാതലാ കാതലാ തുടങ്ങിയ സിനിമകളിൽ അവർ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. അഴകിയ ലൈല എന്ന ഗാനരംഗം രംഭയുടെ പ്രശസ്തി ഉയർത്തി. ഈ ഗാനം അടുത്തിടെ പുറത്തുവന്ന മലയാള ചിത്രമായ 'ഗുരുവായൂർ അമ്പലനടയിൽ' ഉപയോഗിച്ചിരുന്നു (തുടർന്ന് വായിക്കുക)

3/6
2010ൽ ഇന്ദ്രകുമാർ പത്മനാഭനെ വിവാഹം ചെയ്ത ശേഷം രംഭയും കുടുംബവും വിദേശത്തു താമസം ആരംഭിച്ചു. ഇവർക്ക് രണ്ടു പെൺമക്കളും ഒരു മകനുമുണ്ട്. 'മാനാടാ മയിലാടാ', 'ജോഡി നമ്പർ വൺ' തുടങ്ങിയ റിയാലിറ്റി ഷോകളിൽ രംഭ ജഡ്ജ് ആയി പങ്കെടുത്തു. 2017ൽ വിജയ് ടി.വിയിൽ പ്രക്ഷേപണം ചെയ്തുവന്ന 'കിംഗ് ഓഫ് ജൂനിയർ' എന്ന പരിപാടിയിൽ അവർ വിധികർത്താവായി. എന്നിരുന്നാലും അവർ സിനിമയിൽ നിന്നും തുടർച്ചയായി വിട്ടു നിന്നു

4/6
വിജയ് ടി.വിയിലെ നൃത്ത പരിപാടിയായ 'ജോഡി: ആർ യു റെഡി'യിൽ രംഭ മടങ്ങിയെത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ കഴിഞ്ഞ സീസണിൽ സാൻഡി, ശ്രീദേവി, മീന എന്നിവരായിരുന്നു വിധികർത്താക്കൾ. ഇക്കുറി മീനയ്ക്ക് പകരം വരുന്നത് രംഭയാകും എന്നാണ് റിപ്പോർട്ടുകളിൽ പരാമർശം. രംഭയുടെ സ്വത്തുക്കളുടെ കാര്യത്തിൽ പുറത്തുവരുന്ന റിപോർട്ടുകൾ അനുസരിച്ച് ഇത് അവരുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭന്റേതു കൂടി ചേർന്നതാണ്. എന്നാലും, ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നെറ്റ് വർത്തുള്ള ബോളിവുഡ് നായകന്മാരെക്കാൾ മുന്നിലാണ് രംഭ എന്നുവേണം പറയാൻ

5/6
ഇന്ന് ബോളിവുഡിൽ ഷാരൂഖ് ഖാനാണ് ഏറ്റവും കൂടുതൽ കോടികൾ മൂല്യമുള്ള സ്വത്തുള്ളത്. 7300 കോടിയാണ് എസ്.ആർ.കെയുടെ സ്വത്തുക്കൾ. അഞ്ചാം സ്ഥാനത്തുള്ളത് ഋതിക് റോഷനും. ഋതിക്കിന്റെ അതേ മൂല്യം തന്നെയാണ് രംഭയുടെ സ്വത്തുക്കൾക്കും ഉള്ളത്. രംഭ സിനിമയിലേക്ക് മടങ്ങിവരും എന്നും പറയപ്പെടുന്നതിന്റെ ഇടയിലാണ് അവരുടെ സ്വത്തുക്കളുടെ ആകെത്തുകയുടെ മേലുള്ള ചർച്ച. നിർമാതാവായ കൈപ്പുള്ളി എസ്. താണുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

6/6
'രംഭയ്ക്ക് 2000 കോടിയുടെ സ്വത്തുണ്ട്. അവരുടെ ഭർത്താവ് ഒരു വലിയ ബിസിനസുകാരനാണ്. ഭാര്യക്ക് സിനിമയിൽ ഒരവസരം വേണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. നല്ലൊരു പ്രോജക്റ്റ് വരുമ്പോൾ വിളിക്കാം എന്നു ഞാൻ അദ്ദേഹത്തെ അറിയിച്ചു,' താണു പറഞ്ഞു. കാനഡയിൽ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാർ പത്മനാഭന് ഒട്ടനവധി ബിസിനസുകളുണ്ട്. മാജിക് വുഡ്ഡ്സ് എന്ന ഇന്റീരിയർ കമ്പനിയുടെ ഡയറക്ടറാണ് അദ്ദേഹം. ഇതിനു പുറമേ അഞ്ചു കമ്പനികൾ വേറെയുണ്ട്. ഇതിലൊന്ന് രംഭയുടെ പേരിലാണ്. ചിലതെല്ലാം ചെന്നൈ ആസ്ഥാനമായുള്ളതാണ്

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement