advertisement

'250ലേറെ വര്‍ഷങ്ങളായി മുടങ്ങിപ്പോയ പൈതൃകത്തിന്റെ വീണ്ടെടുക്കല്‍' മന്‍ കി ബാത്തില്‍ കേരള കുംഭമേളയെക്കുറിച്ച് മോദി 

Last Updated:

കുംഭമേള എന്നത് കേവലം സ്നാനത്തിന്റെ മാത്രം ഉത്സവമല്ലെന്നും മറിച്ച് അത് ഓര്‍മ്മകളുടെ ഉണര്‍ത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുമാണെന്നും പ്രധാനമന്ത്രി

Rapid Read
News18
News18
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിൽ ജനുവരി-ഫെബ്രുവരി മാസങ്ങളിലായി മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ നടന്ന കേരള കുംഭമേളയായ മഹാമാഘമഹോത്സവത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കുംഭമേള എന്നത് കേവലം സ്നാനത്തിന്റെ മാത്രം ഉത്സവമല്ലെന്നും മറിച്ച് അത് ഓര്‍മ്മകളുടെ ഉണര്‍ത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗിലെ മഹാകുംഭമേളയായാലും തിരുനാവായയിലെ കേരള കുംഭമേളയായാലും അവ സംസ്‌കാരത്തിന്റെ പുനരുജ്ജീവനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വടക്കു മുതല്‍ തെക്കു വരെ നദികളും തീരങ്ങളും വ്യത്യസ്തമായിരിക്കാമെങ്കിലും, വിശ്വാസത്തിന്റെ പ്രവാഹം ഒന്നുതന്നെയാണെന്നും അതാണ് ഭാരതമെന്നും മോദി ചൂണ്ടിക്കാട്ടി.
കഴിഞ്ഞവര്‍ഷം നടന്ന മഹാകുംഭമേളയെ സ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തിരുനാവായയിലെ പൈതൃകത്തെക്കുറിച്ച് വിവരിച്ചത്. കേരളത്തിൽ ഭാരതപ്പുഴയുടെ തീരത്തിന് മാമാങ്കം എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മഹത്തായ പാരമ്പര്യമുണ്ടെന്നും, ഇതിനെ മഹാമാഘമഹോത്സവം അല്ലെങ്കില്‍ കേരളകുംഭം എന്നും വിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
മാഘമാസത്തില്‍ ഭാരതപ്പുഴയിലെ പുണ്യപ്രവാഹത്തില്‍ സ്നാനംചെയ്യുന്നത് മഹത്തായ ഒരാത്മസ്മൃതിയുടെ ഭാഗമായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ 250ലേറെ വര്‍ഷങ്ങളായി ആ പാരമ്പര്യം മുടങ്ങിപ്പോയിരുന്നുവെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇപ്പോൾ മുടങ്ങിപ്പോയ ഈ പൈതൃകം വീണ്ടെടുക്കുകയാണെന്നും ഇത് ചരിത്രത്തിലെ വലിയൊരു വഴിത്തിരിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'250ലേറെ വര്‍ഷങ്ങളായി മുടങ്ങിപ്പോയ പൈതൃകത്തിന്റെ വീണ്ടെടുക്കല്‍' മന്‍ കി ബാത്തില്‍ കേരള കുംഭമേളയെക്കുറിച്ച് മോദി 
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement