Urvashi | ആദ്യമായി കാണുമ്പോൾ ഉർവശി കൗമാരക്കാരി; ഭർത്താവ് ശിവപ്രസാദ് ആ കഥയുമായി

Last Updated:
ജീവിതത്തിൽ വളരെ വൈകി ഒന്നിച്ചവരാണ് ഉർവശിയും ശിവപ്രസാദും. ഉർവശിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് ശിവപ്രസാദ്
1/6
ജീവിതത്തിലാദ്യമായി തന്റെ ഭർത്താവ് ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാവേഷം ചെയ്യുകയാണ് നടി ഉർവശി. 'എൽ ജഗദമ്മ ഏഴാം ക്‌ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രം തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പാൻ ഇന്ത്യൻ സിനിമകളുടെ കുത്തൊഴുക്കിൽ ഒരു പാൻ പഞ്ചായത്ത് ചിത്രവുമായി വരികയാണ് ഈ ദമ്പതികൾ. തന്റെ സിനിമയിൽ ഹെലികോപ്റ്റർ ഇല്ലേ എന്ന് ചോദിക്കുന്നവരോട് ശിവാസ് എന്ന പേരിൽ ആദ്യമായി സംവിധായകനാവുന്ന ശിവപ്രസാദ് പറയുക തന്റെ പഞ്ചായത്തിൽ ഹെലികോപ്റ്റർ ഇല്ല എന്നാണ്
ജീവിതത്തിലാദ്യമായി തന്റെ ഭർത്താവ് ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാവേഷം ചെയ്യുകയാണ് നടി ഉർവശി (Urvashi). 'എൽ ജഗദമ്മ ഏഴാം ക്‌ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' (L Jagadamma Ezham Class B State First) എന്ന ചിത്രം തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പാൻ ഇന്ത്യൻ സിനിമകളുടെ കുത്തൊഴുക്കിൽ ഒരു പാൻ പഞ്ചായത്ത് ചിത്രവുമായി വരികയാണ് ഈ ദമ്പതികൾ. തന്റെ സിനിമയിൽ ഹെലികോപ്റ്റർ ഇല്ലേ എന്ന് ചോദിക്കുന്നവരോട് ശിവാസ് എന്ന പേരിൽ ആദ്യമായി സംവിധായകനാവുന്ന ശിവപ്രസാദ് പറയുക തന്റെ പഞ്ചായത്തിൽ ഹെലികോപ്റ്റർ ഇല്ല എന്നാണ്
advertisement
2/6
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെടുത്തി ഉർവശിയും ശിവപ്രസാദും ചേർന്ന് നിരവധി അഭിമുഖങ്ങൾ നൽകിപ്പോരുകയാണ്. ഈ അഭിമുഖങ്ങളിൽ പലതും വൈറലാണ് താനും. ആദ്യകാല ചിത്രങ്ങളിൽ സീരിയസ് വേഷങ്ങൾ ചെയ്തത് ഉർവശിയും കോമഡിക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തത് ചേച്ചി കല്പനയുമെങ്കിൽ, രണ്ടാം വരവിൽ കോമഡി ടൈമിങ്ങിൽ കല്പനയെക്കാൾ സ്കോർ ചെയ്തത് ഉർവശി തന്നെ. അച്ചുവിന്റെ അമ്മ, അരവിന്ദന്റെ അതിഥികൾ, സകുടുംബം ശ്യാമള പോലുള്ള ചിത്രങ്ങൾക്ക് പ്രേക്ഷകർ കയ്യടിച്ചെങ്കിൽ, ഉർവശിയല്ലാതെ മറ്റാരുമല്ല ആ ക്രെഡിറ്റിനുടമ (തുടർന്ന് വായിക്കുക)

3/6
ഉർവശിയുടെ പേരിൽ 700ൽപരം സിനിമകൾ ഉണ്ടെങ്കിൽ, അതിനേക്കാളും എക്സ്പീരിയൻസ് തനിക്കാണ് എന്ന് ശിവപ്രസാദ്. ഏതാണ്ട് 800ൽ പരം ചിത്രങ്ങൾ അദ്ദേഹം കാണുക മാത്രം ചെയ്തിരിക്കുന്നു. അതുകൊണ്ടു സിനിമയിൽ ഉർവശിയെക്കാൾ തനിക്കാണ് പാരമ്പര്യം എന്ന് ശിവാസ് വിശ്വസിക്കുന്നു. തന്റെ ബന്ധുക്കൾക്ക് തിയേറ്ററുകൾ ഉണ്ടായിരുന്നു. അവിടെ ബാക്ക് സീറ്റിൽ സൗജന്യമായി പോയിരുന്നു കാണാം. എന്നാൽ തനിക്ക് മുന്നിലെ നിരയിൽ ഇരുന്ന് കയ്യടിച്ചു തന്നെ സിനിമ കാണണം എന്നതുകൊണ്ട് അമ്പതു പൈസാ ടിക്കറ്റ് എടുത്ത് ശിവപ്രസാദ് നിലത്തിരുന്ന് സിനിമ കാണുമായിരുന്നു

4/6
താൻ ടിക്കറ്റ് എടുത്ത പൈസയിൽ നിന്നും ഉർവശിക്ക് പ്രതിഫലം എന്തെങ്കിലും ലഭിച്ചിരുന്നുവോ എന്നും തനിക്ക് വ്യക്തമല്ല എന്ന് തമാശരൂപേണ പറയുന്നു ശിവപ്രസാദ്. സിനിമാ സെറ്റിൽ ഭാര്യാ-ഭർത്താവ് ബന്ധമല്ല, സംവിധായകനും അഭിനേത്രിയും മാത്രമേയുള്ളൂ എന്ന് ഉർവശി പറയുന്നു. അതിനാൽ, ഭർത്താവിന്റെ നിർദേശങ്ങൾക്കനുസരിച്ച് താൻ അഭിനയിക്കുക മാത്രമാണ് ചെയ്തത് എന്ന് ഉർവശി. ജീവിതത്തിൽ വളരെ വൈകി ഒന്നിച്ചവരാണ് ഉർവശിയും ശിവപ്രസാദും. ഇവർക്ക് ഇഷാൻ പ്രജാപതി എന്ന ഒരു മകനും പിറന്നു. എന്നാൽ, ഉർവശിയെ ആദ്യമായി കാണുമ്പോൾ അവർ ഒരു കൗമാരക്കാരിയായിരുന്നു എന്ന് ശിവപ്രസാദ് ഓർക്കുന്നു

5/6
ഉർവശി എന്ന നടിയെ ആദ്യമായി കണ്ട വിശേഷവും ശിവപ്രസാദ് വിവരിച്ചു. ആ കാഴ്ച്ചയിൽ എന്തായാലും ഉർവശി ശിവപ്രസാദിനെ കണ്ടിട്ടില്ല എന്നുറപ്പിക്കാം. ആ കണ്ടത് ഉർവശിയുടെ ആദ്യ സിനിമയല്ല, പോസ്റ്റർ ആണെന്ന് ശിവപ്രസാദ്. അന്ന് തന്റെ നാട്ടിൽ വീടിനടുത്തായി സിനിമാ പോസ്റ്റർ പതിപ്പിക്കുന്ന ബാബു അണ്ണൻ എന്നൊരാൾ ഉണ്ടായിരുന്നു. അദ്ദേഹം അന്ന് തങ്ങളുടെ നാട്ടിൽ ഉർവശിയുടെ ആദ്യ ചിത്രമായ 'മുന്താനെ മുടിച്ച്' എന്ന സിനിമയുടെ പോസ്റ്റർ പതിച്ചത് ശിവപ്രസാദ് ഇന്നും പകൽ പോലെ ഓർക്കുന്നു. അന്ന് നേരിൽ കണ്ടുമുട്ടുമെന്നോ, ഭാവിയിൽ ഭാര്യയാവും എന്നോ ശിവപ്രസാദ് വിചാരിച്ചിരിക്കില്ല

6/6
ആലഞ്ചേരിയിൽ കണ്ട ആ പോസ്റ്ററിലാണ് ആദ്യമായി ഉർവശി എന്ന നടി ശിവപ്രസാദിന്റെ കണ്ണിൽ പതിഞ്ഞത്. ഒരു ചെറിയ പഞ്ചായത്തിൽ അരങ്ങേറുന്ന കഥയുമായാണ് ശിവപ്രസാദ് ഈ സിനിമയിൽ ഉർവശി എന്ന നായികയുടെ ഒപ്പം വരുന്നത്

മോഹൻ‌ ഭാഗവത് 'വധുധൈവ കുടുംബക'ത്തിന്റെ ജീവിക്കുന്ന ഉദാഹരണം: ആർഎസ്എസ് മേധാവിയെ കുറിച്ച് നരേന്ദ്ര മോദി

  • മോഹൻ ഭഗവത് ജിയുടെ 75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രശംസിച്ചു.

  • മോഹൻ ജി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ സംഘടനയെ നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

  • മോഹൻ ജിയുടെ നേതൃത്വത്തിൽ ആർഎസ്എസിൽ നിരവധി സുപ്രധാന മാറ്റങ്ങൾ നടപ്പിലാക്കി.

View All
advertisement