പേരിനൊപ്പം 'മേനോൻ' വേണ്ട; തന്നെ സംയുക്ത എന്ന് വിളിച്ചാൽ മതി

Last Updated:
നടി എന്ന നിലയിലുള്ള ഉത്തരവാദിത്തം മനസ്സിലാക്കിയതോടെ ഈ സർനെയിം വേണ്ടെന്ന് തിരിച്ചറിഞ്ഞുവെന്നും സംയുക്ത
1/8
 പേരിനൊപ്പമുള്ള ജാതിവാൽ നീക്കം ചെയ്ത് നടി സംയുക്ത. തന്നെ സംയുക്ത എന്ന് വിളിച്ചാൽ മതിയെന്നും നടി. സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് 'മേനോൻ' എന്ന സർ നെയിം നേരത്തേ നീക്കം ചെയ്തെന്നും നടി വ്യക്തമാക്കി.

advertisement
2/8
 ജാതി വാൽ നീക്കം ചെയ്യാനുള്ള കാരണവും സംയുക്ത ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

3/8
 നേരത്തേ മുതൽ തന്നെ ഇതിനെ കുറിച്ച് ചിന്തിച്ചിരുന്നു. സ്കൂളിൽ ചേർക്കുമ്പോൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് പേരിനൊപ്പം സർനെയിം ആവശ്യമാണ്. അന്ന് അതിനെ കുറിച്ച് കൂടുതൽ ആലോചിച്ചിരുന്നില്ല.

4/8
 എന്തിനാണ് ആളുകൾ ഇങ്ങനെയൊരു 'വാൽ' കൊണ്ടു നടക്കുന്നതെന്ന് എപ്പോഴും ആലോചിച്ചിട്ടുണ്ട്. നടിയായതിനു ശേഷമാണ് ഇതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചത്. ഒരു നടി എന്ന നിലയിലുള്ള ഉത്തരവാദിത്തം മനസ്സിലാക്കിയതോടെ ഈ സർനെയിം വേണ്ടെന്ന് തിരിച്ചറിഞ്ഞുവെന്നും എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംയുക്ത പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു

5/8
 എല്ലായിടത്തും സമത്വവും മനുഷ്യത്വവും സ്നേഹവും കാണാൻ ആഗ്രഹിക്കുന്ന വ്യക്തി എന്ന നിലയിൽ കുടുംബപ്പേര് സ്വന്തം പേരിനൊപ്പം സൂക്ഷിക്കുന്നത് അതിനു വിരുദ്ധമാണെന്ന് മനസ്സിലാക്കുന്നു.

6/8
 വിവാഹ ബന്ധം വേർപെടുത്തിയവാണ് തന്റെ മാതാപിതാക്കൾ. അച്ഛന്റെ സർനെയിം പേരിനൊപ്പം നിലനിർത്തരുതെന്ന് അമ്മയും ആഗ്രഹിക്കുന്നുണ്ട്. അമ്മയുടെ വികാരങ്ങളെ ബഹുമാനിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സംയുക്ത .

7/8
 ധനുഷിനൊപ്പം സംയുക്ത അഭിനയിക്കുന്ന വാത്തി എന്ന ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും. ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് താരം എത്തുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വെങ്കി അറ്റ്ലൂരിയാണ് സംവിധാനം ചെയ്തത്.

8/8
 1990 കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തെ കുറിച്ചാണ് പറയുന്നത്. സ്വകാര്യ സ്കൂളുകൾ എങ്ങനെ വ്യാപകമായെന്നും ചിത്രം പറയുന്നു. തമിഴിനു പുറമേ, തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാകുമിത്.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement