മഞ്ചേശ്വരത്ത് കെ സുന്ദര മത്സരിക്കാനില്ല; കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റ തിരഞ്ഞെടുപ്പിലെ അപരൻ ജോലിത്തിരക്കിൽ
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിൽ സിപിഎം നിയന്ത്രണത്തിലുള്ള ചെങ്കളയിലെ ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് സുന്ദര
കാസർഗോഡ്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മഞ്ചേശ്വരം മണ്ഡലത്തിലെ നിർണായക സാന്നിധ്യമായിരുന്ന കെ സുന്ദര ഇത്തവണ മത്സരരംഗത്തില്ല. ആദ്യം മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും ബന്ധുക്കളുടെ എതിർപ്പിനെത്തുടർന്നാണ് പത്രിക സമർപ്പിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ സിപിഎം നിയന്ത്രണത്തിലുള്ള ചെങ്കളയിലെ ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് സുന്ദര.
പഴയ തിരഞ്ഞെടുപ്പ് കണക്കുകളും വിവാദങ്ങളും
2016-ലെ പോരാട്ടം: ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വെറും 89 വോട്ടിന് പരാജയപ്പെട്ട ആവേശകരമായ പോരാട്ടത്തിൽ സ്വതന്ത്രനായി മത്സരിച്ച കെ സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. സുരേന്ദ്രന്റെ അപരനായി സുന്ദര വോട്ടുപിടിച്ചതാണ് ബിജെപിയുടെ തോൽവിക്ക് കാരണമായതെന്ന വാദം അന്ന് ശക്തമായിരുന്നു.
2021-ലെ കോഴ വിവാദം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയെ ഭീഷണിപ്പെടുത്തിയും രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയും പത്രിക പിൻവലിപ്പിച്ചു എന്നതായിരുന്നു പ്രധാന വിവാദം. എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശൻ നൽകിയ ഈ കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
advertisement
ഇത്തവണത്തെ നിലപാട്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മഞ്ചേശ്വരത്ത് മത്സരിക്കാനിറങ്ങും എന്ന നിലപാടായിരുന്നു സുന്ദരയുടേത്. എന്നാൽ പിന്നീട് നിലപാട് മാറ്റി. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന തന്റെ ബന്ധുക്കൾ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടതിനാലാണ് ഇത്തവണ മാറിനിൽക്കുന്നതെന്നാണ് കെ സുന്ദര പറയുന്നത്. ആർക്ക് വോട്ട് ചെയ്യണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. വോട്ടെടുപ്പിന് രണ്ട് ദിവസം മുൻപ് മാത്രമേ അത് തീരുമാനിക്കൂവെന്നും അദ്ദേഹം പറയുന്നു.
കെ സുന്ദര ഇപ്പോഴും ബി എസ് പി അംഗമാണ്. കോഴക്കേസിന്റെ പിന്നാലെ പോകാൻ തനിക്ക് താല്പര്യമില്ലെന്നും അതിനായി സമയം കളയാനില്ലെന്നുമാണ് സുന്ദരയുടെ നിലപാട്.
advertisement
Summary: K. Sundara, a central figure in the recent political controversies of the Manjeshwaram assembly constituency, has decided not to contest in the upcoming 2026 elections. Sundara, who is currently working as a security guard at a cooperative hospital in Chengala, stated that he withdrew from the race following advice from his family.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
Mar 26, 2026 10:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേശ്വരത്ത് കെ സുന്ദര മത്സരിക്കാനില്ല; കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റ തിരഞ്ഞെടുപ്പിലെ അപരൻ ജോലിത്തിരക്കിൽ










