Adipurush | 'ഗോഡ്സ് ഓണ്‍ കണ്‍ട്രി'യില്‍ ചലനമുണ്ടാക്കാതെ ആദിപുരുഷ്; കേരളത്തിലെ ആദ്യദിന കളക്ഷന്‍

Last Updated:
അഡ്വാന്‍സ് ബുക്കിങ്ങില്‍ കാര്യമായ ചലനം ലഭിക്കാതെ വന്നതോടെ കേരളത്തില്‍ ആദിപുരുഷിന്‍റെ ആദ്യദിന കളക്ഷന്‍റെ കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു
1/6
 അഞ്ഞൂറ് കോടിയോളം മുതല്‍ മുടക്കില്‍ വന്‍ പ്രോമോഷനടക്കം നടത്തി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ആദിപുരുഷിന്‍റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് സിനിമപ്രേമികള്‍ക്കിടയില്‍ നടക്കുന്നത്. പ്രഭാസ്, കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഓം റാവത്താണ് സംവിധാനം ചെയ്തത്. നിര്‍മ്മാതാക്കളുടെ കണക്കുകള്‍ പ്രകാരം 140 കോടി രൂപയാണ് ചിത്രം ആദ്യ ദിനം കളക്,ഷന്‍ നേടിയത്. എന്നാല്‍ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തില്‍ രാമായണം പശ്ചാത്തലമായി പുറത്തിറങ്ങിയ ആദിപുരുഷിന് ആദ്യം ദിനം തന്നെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

advertisement
2/6
 അഡ്വാന്‍സ് ബുക്കിങ്ങില്‍ കാര്യമായ ചലനം ലഭിക്കാതെ വന്നതോടെ കേരളത്തില്‍ ആദിപുരുഷിന്‍റെ ആദ്യദിന കളക്ഷന്‍റെ കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം 60 ലക്ഷം രൂപയാണ് ചിത്രത്തിന് കേരളത്തില്‍ നിന്ന് ലഭിച്ച ആദ്യ ദിന കളക്ഷന്‍. എന്നാല്‍ ടൈംസ് എന്‍റര്‍ടൈന്‍മെന്‍സിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 ലക്ഷം രൂപമാത്രമാണ് ആദിപുരുഷിന് കേരളത്തില്‍ നിന്ന് ആദ്യ ദിനം കളക്ട് ചെയ്യാന്‍ സാധിച്ചത്.

3/6
 നിലവാരമില്ലാത്ത നിര്‍മ്മാണം എന്ന തരത്തിലുള്ള മോശം അഭിപ്രായം പൊതുവെ ചിത്രത്തെ കുറിച്ച് പരന്നതോടെ കേരളത്തില്‍ വാരാന്ത്യ ദിനങ്ങളിലും ആദിപുരുഷ് കേരളത്തിലെ തിയേറ്ററുകളിലേക്ക് ആളെ എത്തിക്കുമെന്ന് കരുതുന്നില്ല. ലോകമെമ്പാടും പ്രചാരം ലഭിച്ച കഥയെ ഏറ്റവും മോശം രീതിയില്‍ അവതരിപ്പിച്ചെന്നും മൂന്ന് മണിക്കൂറോളം സിനിമയെ വലിച്ച് നീട്ടിയെന്നും. ഗ്രാഫിക്സ് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നും കാണികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

4/6
 രാമായണത്തെ അധികരിച്ചിറങ്ങുന്ന സിനിമയിൽ പ്രഭാസ് രാഘവനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു. ഓം റൗത്ത് ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ തുടക്കം മുതലെ പല തരത്തിലുളള വാര്‍ത്തകളും വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു.

5/6
 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 140 കോടിയാണ് ആദ്യ ദിനം ചിത്രം നേടിയത് . ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപണിംഗ് ആണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സമീപകാല ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്ന ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍റെ ആദ്യദിന കളക്ഷന്‍ 106 കോടി ആയിരുന്നു. 500 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണ് ആദിപുരുഷ്.

6/6
 രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ ബാഹുബലി താരം പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ  മാര്‍ക്കറ്റിങ്ങ് മൂല്യം ഉയര്‍ത്തിയ ഘടകമായിരുന്നു. വലിയ പരസ്യ പ്രചരണങ്ങളോടെ എത്തിയ ചിത്രത്തിന് പക്ഷേ റിലീസ് ദിനത്തില്‍ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് കൂടുതലും ലഭിച്ചത്.

സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?

  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement