'വിവാഹം വേണ്ട, ആലോചിച്ചെടുത്ത തീരുമാനം'; കാരണം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
- Published by:Sneha Reghu
- news18-malayalam
Last Updated:
ബോധവും ബുദ്ധിയും വന്നപ്പോഴാണ് വിവാഹം ആവശ്യമില്ലെന്ന് തനിക്ക് മനസിലായതെന്ന് ഐശ്വര്യ പറഞ്ഞു
advertisement
വിവാഹം ചെയ്യേണ്ടെന്ന് എപ്പോഴും താൻ പറഞ്ഞിട്ടുണ്ടെന്നാണ് നടി പറയുന്നത്. ആ ഇൻസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല. വിവാഹത്തെ കുറിച്ച് പറയുന്ന കാര്യം വെറുതെ പറയുന്നതല്ല. ആലോചിച്ചെടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25-ാം വയസിലും വിവാഹം എന്നത് സ്വപ്നമായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയല്ലെന്നാണ് നടി പറയുന്നത്.
advertisement
advertisement
പിന്നീട് വളർന്നപ്പോഴാണ് ചുറ്റുമുള്ള ഓരോ വിവാഹ ബന്ധങ്ങളും കണ്ടത്. ആളുകൾ സന്തോഷത്തിൽ അല്ലെന്നും മനസിലായി. ഇപ്പോൾ 34 വയസുണ്ട്. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമാണുള്ളത്. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളായിരുന്നു കണ്ടത്. അവർ ആരും പേഴ്സണൽ സ്പേസിൽ വളരുന്നില്ല. ബോധവും ബുദ്ധിയും വന്നപ്പോഴാണ് എനിക്ക് ഇത് ആവശ്യമില്ലെന്ന് മനസിലായതെന്നും ഐശ്വര്യ വ്യക്തമാക്കി.
advertisement
മുപ്പത് വയസിന് ശേഷവും രണ്ട് വർഷത്തോളം വിവാഹം വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്ത് കുട്ടികൾ വേണമെന്ന് കരുതിയിരുന്നു. പക്ഷെ, എനിക്ക് വേണ്ടത് അതായിരുന്നില്ല. ഇടയ്ക്ക് സ്വന്തം പണമിട്ട് മാട്രിമാേണിയിൽ അക്കൗണ്ട് എടുത്തോ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. മാട്രിമോണിയലിൽ ഞാനുണ്ടായിരുന്നു. ആളുകൾ ഫേക്ക് പ്രൊഫൈലാണെന്ന് കരുതിയെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.
advertisement
ഫാന്റസി കോമഡി ചിത്രമായ ഹലോ മമ്മിയുടെ പ്രമോഷൻ പരിപാടിയുടെ തിരക്കുകളിലാണ് ഐശ്വര്യ. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21 മുതൽ തിയറ്ററുകളിലെത്തും. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.