മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2 ചിത്രീകരണം കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചു. ചിത്രീകരണത്തിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് ടെസ്റ്റ് പൂർത്തിയാക്കിയവരാവും. നായകനും നായികയുമായി മോഹൻലാലും മീനയും ഉൾപ്പെടെയുള്ളവർക്ക് ഒരേ ഹോട്ടലിലായിരിക്കും താമസം. മോഹൻലാൽ സെപ്റ്റംബർ 26 ന് സെറ്റിൽ എത്തും
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം തുടക്കത്തിൽ ഇൻഡോർ ഷൂട്ടിങിലായിരിക്കും. ആദ്യത്തെ പത്തു ദിവസം ഇങ്ങനെ തുടർന്ന ശേഷം പിന്നീടുള്ള രംഗംങ്ങൾ തൊടുപുഴയിൽ ചിത്രീകരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 17 ന് ആരംഭിക്കേണ്ട ഷൂട്ടിംഗ് സെപ്റ്റംബർ 21ലേക്ക് മാറ്റിയത്