'പോറ്റിയെ കേറ്റിയെ' പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
അയ്യപ്പനെ പാട്ടിൽ ഉൾപ്പെടുത്തി ശരണം വിളിക്കുന്നതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ലെന്ന് പ്രസാദ് പറഞ്ഞു
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ നിന്നും 'പോറ്റിയെ കേറ്റിയെ' പാട്ട് ഒഴിവാക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ്. ഇദ്ദേഹമാണ് ഭക്തിഗാനത്തെ വികലമാക്കിയെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകിയത്. പാട്ട് സൃഷ്ടിച്ചയാളുകൾ പൊതുജനമധ്യത്തിൽ മാപ്പു പറയണമെന്നും പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
പാർലമെന്റിന് മുന്നിൽ ഈ പാട്ട് പാടി ഇന്ത്യാ മഹാരാജത്തിന് മുന്നിൽ അയ്യപ്പനെ അപമാനിക്കുകയാണ് ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണ്. കാരണം, കേരളത്തിൽ മാത്രം ഒതുക്കി നിൽക്കുന്ന വിഷയത്തെ പാർലമെന്റിന് മുന്നിൽ പോയി കേരളത്തിലെ എം പിമാർ പാടുമ്പോൾ എത്ര നിരുത്തരവാദപരമായ കാര്യമാണെന്ന് അദ്ദേഹം ചോദിച്ചു..
ലോകത്തിന്റെ പല ഭാഗത്തിരുന്ന എല്ലാ അയ്യപ്പ ഭക്തന്മാരും ഇത് കാണുകയാണ്. ഇത് എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുന്നത്. അയ്യപ്പ ഭക്തന്മാർക്ക് വേദനയുണ്ട്. വളരെ അധികം ആളുകളാണ് ഈ പാട്ടിന്റെ പേരിൽ പരാതി പറഞ്ഞത്. ആരും ഇതിൽ പരാതി നൽകാത്തതിനാലാണ് ഞങ്ങൾ പരാതി നൽകിയത്. ഏത് രീതിയിൽ ആയാലും ഈ പാട്ട് പിൻവലിക്കണം. ആ പാരടി അവർ പാടിയാലും അയ്യപ്പനെ ഒഴിവാക്കേണ്ടതായിരുന്നെന്നും പ്രസാദ് പറഞ്ഞു.
advertisement
പാരടി ഗാനങ്ങൾ പാടുന്നതും കേൾക്കുന്നതും ഇമ്പമുള്ള കാര്യമാണ്. എന്നാൽ, അയ്യപ്പനെ പാട്ടിൽ ഉൾപ്പെടുത്തി ശരണം വിളിക്കുന്നതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല. സോഷ്യൽമീഡിയയിൽ നിന്നും ഈ പാട്ട് ഒഴിവാക്കണം. ഈ പാട്ട് സൃഷ്ടിച്ചയാളുകൾ പൊതുജനമധ്യത്തിൽ മാപ്പു പറയുകയാണ് ചെയ്യേണ്ടത്. അതിനവേണ്ടിയാണ് പൊലീസിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 16, 2025 5:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോറ്റിയെ കേറ്റിയെ' പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ









