ആരാണ് അശോകൻ ? പോലീസിന് ആളുമാറിയോ ? ലുക്ക്ഔട്ട് നോട്ടീസ് പോസ്റ്റർ കണ്ട് അമ്പരപ്പ്

Last Updated:
നമ്മുടെ കുഞ്ചാക്കോ ബോബനല്ലേ ഇത്?
1/9
 ഇന്നു രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ.

advertisement
2/9
 നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്.

3/9
 മലയാളവും തമിഴും സംസാരിക്കുന്ന, നിലവിൽ ഒളിവിൽപ്പോയിരിക്കുന്ന അശോകനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുവാനാണ് നോട്ടീസിൽ പറയുന്നത്.

4/9
 എന്നാൽ ഒന്നൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു സംശയം, നമ്മുടെ കുഞ്ചാക്കോ ബോബനല്ലേ ഇത്?

5/9
 അനിയത്തിപ്രാവുമുതൽ അഞ്ചാംപാതിരാ വരെയും, നിറം മുതൽ ന്നാ താൻ കേസുകൊട് വരെയും പ്രേക്ഷകരെ വ്യത്യസ്തവേഷങ്ങളാൽ അത്ഭുതപ്പെടുത്തിയ നമ്മുടെ ചാക്കോച്ചൻ?

6/9
 റൊമാന്റിക് ചോക്ലേറ്റ് ഹീറോ എന്ന പേരിലാണ് ചാക്കോച്ചൻ പൊതുവെ അറിയപ്പെടുന്നതെങ്കിലും, ആ പരിവേഷം മാറ്റിവെച്ച് സീരിയസ് വേഷങ്ങൾ അവതരിപ്പിച്ചപ്പോഴെല്ലാം ചാക്കോച്ചന്റെ സിനിമകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്.

7/9
 അദ്ദേഹത്തിന്റെ സമീപകാല ഹിറ്റുകളായ ന്നാ താൻ കേസുകൊട്, നായാട്ട്, അഞ്ചാം പാതിരാ, അള്ളു രാമേന്ദ്രൻ തുടങ്ങിയവ ചില ഉദാഹരണങ്ങൾ.

8/9
 അതുപോലെ മറ്റൊരു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണോ ഈ ലുക്ക്ഔട്ട് നോട്ടീസ് എന്നാണ് പ്രേക്ഷകർ ഇപ്പോൾ സംശയിക്കുന്നത്.

9/9
 ചിത്രം ഏതാണെന്നു വ്യക്തമല്ലെങ്കിലും അധികം വൈകാതെ തന്നെ അണിയറ പ്രവർത്തകർ ആ രഹസ്യം പുറത്തുവിടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി

  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement