നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്; വസ്ത്രധാരണത്തെ പറ്റി തന്റെ നിലപാട് വ്യക്തമാക്കി നടൻ ബാല

Last Updated:
Bala speaks his mind in his latest YouTube video | "ചിലർ മീഡിയയിൽ കയറി നിന്ന് ഞാൻ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും" എന്ന് പറയാറുണ്ട്. ആരെയും പേരെടുത്ത് പരാമർശിക്കാതെ തന്റെ മനസ്സിനെ വേദനിപ്പിച്ച വിഷയം അവതരിപ്പിച്ച് ബാല
1/7
 ലോക്ക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ എന്നിവയുടെ ഭാഗമായി യൂട്യൂബ് ചാനലുകൾ ആരംഭിച്ച താരങ്ങളിൽ ഒരാളാണ് നടൻ ബാല. കഴിയുന്നതും മറ്റുള്ളവർക്ക് സഹായം ചെയ്യാനും അതുപോലെ തന്നെ തന്റെ സഹപ്രവർത്തകരുമായുള്ള അഭിമുഖം പോസ്റ്റ് ചെയ്യാനുമാണ് ബാല പ്രധാനമായും ഈ ചാനൽ പ്രയോജനപ്പെടുത്തുന്നത്. തീർത്തും അർഹരായവരെ കണ്ടെത്തി സഹായം ചെയ്യലാണ് ചാനലിന്റെ പ്രധാന ഉദ്ദേശം

advertisement
2/7
 ഏറ്റവും അടുത്ത എപ്പിസോഡ് പോസ്റ്റ് ചെയ്തത് കേവലം രണ്ടു ദിവസങ്ങൾക്കു മുൻപാണ്. താരസംഘടനയായ അമ്മയുടെ അമരക്കാരൻ കൂടിയായ നടൻ ഇടവേള ബാബുവാണ് ഇത്തവണ ബാലയുടെ അതിഥിയായി എത്തിയത്. ഈ വീഡിയോയുടെ ടീസറിൽ പോലും ബാല അഭിമുഖത്തിന്റേതല്ലാതെ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. അക്കാര്യത്തെ പറ്റി വീഡിയോയിൽ വാചാലനാവുകയും ചെയ്യുന്നുണ്ട്

3/7
 പ്രത്യേകിച്ച് ആരെയും പേരെടുത്ത് പരാമർശിക്കാതെയാണ് ബാല തന്റെ വീഡിയോയിൽ അക്കാര്യം അവതരിപ്പിക്കുന്നത്. അതിഥിയാന്നെങ്കിലും ഇടവേള ബാബു ഇവിടെ ഒരു നല്ല കേൾവിക്കാരന്റെ റോളിലാണ്. തന്റെ മനസ്സിനെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു കാര്യം എന്ന മുഖവുരയോട് കൂടിയാണ് ബാല അക്കാര്യം അവതരിപ്പിക്കുന്നതു

4/7
 ചിലർ തങ്ങളുടെ വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകൾ നടത്തുമ്പോൾ അവരുടെ മക്കളെക്കൂടി ഓർക്കുക എന്ന് ബാല. "ഒരു മരണ വീട്ടിൽ പോകുമ്പോൾ, അവിടെ എന്താണ് ചുറ്റുപാട്, മറ്റുള്ളവരുടെ മാനസിക നില, ഇതെല്ലാം നോക്കിയല്ലേ പോകാറുള്ളൂ, കോട്ടും സൂട്ടും ധരിച്ചു ആരെങ്കിലും പോകുമോ?" ബാല ചോദിക്കുന്നു

5/7
 "ചിലർ മീഡിയയിൽ കയറി നിന്ന് ഞാൻ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും, കാണേണ്ടവർ കാണൂ, അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ ഒരുകാര്യം ഓർക്കണം. നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്. നമ്മുടെ കുട്ടികൾ മാത്രമല്ല, പുറത്തിരിക്കുന്ന അയൽക്കാരും സുഹൃത്തുക്കളും എല്ലാം ശ്രദ്ധിക്കും...

6/7
 "ഈ ഫീൽഡ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഉത്തരവാദിത്തം കൂടുതലാണ്. സംസാരിക്കുന്ന വാക്കുകൾ സൂക്ഷിച്ചു വേണം, ചെയ്യുന്നത് ശരിയായി ചെയ്യണം, എല്ലാത്തിനോടും ഒരു ബഹുമാനം വേണം. നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്," ബാല പറയുന്നു. സ്ത്രീകളെ, പ്രത്യേകിച്ച് തന്റെ അമ്മ, സഹോദരി എന്നിവരെ താൻ ഒട്ടേറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് ബാല ഈ വിഷയത്തിലേക്കു കടന്നത്

7/7
 നിലവിൽ പതിനേഴായിരത്തോളം സബ്സ്ക്രൈബേഴ്‌സ് ഉള്ള ചാനൽ നാല് മാസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്

Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു

  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement