നടൻ റഹ്മാന്റെ മകളും സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ അനന്തരവളുമായ റുഷ്ദ റഹ്മാൻ ചെന്നൈയിൽ വിവാഹിതയായി. മലയാളം, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലായി നൂറുകണക്കിന് സിനിമകളിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സിനിമകളിൽ പ്രവർത്തിക്കുന്ന റുഷ്ദയുടെ പിതാവും മുതിർന്ന നടനുമായ റഹ്മാന്റെ ഭാര്യാ സഹോദരിയാണ് എ.ആർ. റഹ്മാന്റെ ഭാര്യ സൈറ ഭാനു. എ.ആർ. റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ മൂത്ത സഹോദരി മെഹറുന്നിസയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്
1980ലെ താരങ്ങൾ ഒത്തുകൂടിയ വേള കൂടിയായിരുന്നു റഹ്മാന്റെ മകളുടെ വിവാഹ ചടങ്ങ്. റുഷ്ദ റഹ്മാന്റെ ഭർത്താവ് അൽത്താഫ് നവാദ് ആണ്. ഡിസംബർ 9ന് ചെന്നൈയിൽ ഗംഭീരമായ റിസപ്ഷൻ നടന്നു. എ.ആർ. റഹ്മാനും കുടുംബവും ഉടനീളം സന്നിഹിതരായിരുന്നു. ചെന്നൈയിൽ നടന്ന വിവാഹത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. എ.ആർ. റഹ്മാനും നവദമ്പതികൾക്കുമൊപ്പം സ്റ്റാലിൻ പോസ് ചെയ്യുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു (തുടർന്ന് വായിക്കുക)