മോഹൻലാൽ, ഉർവശി സിനിമയുടെ സെറ്റിൽ ചിരിപടർത്തിയ യുവാവ്; 30 വർഷങ്ങൾക്ക് ശേഷം ഉർവശിയുടെ നായകൻ

Last Updated:
സൈക്കിൾ യജ്ഞം നടത്തി ജീവിക്കുന്ന നാടോടി കുടുംബത്തിന്റെ കഥ പറഞ്ഞ മോഹൻലാൽ ഉർവശി ചിത്രത്തിലുമുണ്ടായി മറ്റൊരു സൂപ്പർതാരം
1/6
സിനിമാ ലോകത്ത് അപ്രതീക്ഷിത സമവാക്യങ്ങൾ എപ്പോൾ വേണമെങ്കിലും ഒരത്ഭുതം പോലെ സംഭവിക്കാം. ജൂനിയർ ആർട്ടിസ്റ്റായും സിനിമാ അസിസ്റ്റന്റ് ആയുമെല്ലാം സിനിമാ ജീവിതം ആരംഭിച്ച്, അറിയപ്പെടുന്ന നായകന്മാരും നായികമാരുടെ മാറി കോടികൾ സമ്പാദിച്ച താരങ്ങളുടെ കഥ പലപ്പോഴായി നമ്മൾ കേട്ടിരിക്കും. അത്തരമൊരു അത്ഭുതത്തിന് തുടക്കമിട്ട സിനിമയായിരുന്നു കമൽ (director Kamal) സംവിധാനം ചെയ്ത് മോഹൻലാൽ (Mohanlal), ഉർവശി (Urvashi) എന്നിവർ നായികാ നായകന്മാരായി വേഷമിട്ട 'വിഷ്ണുലോകം' (Vishnulokam). സൈക്കിൾ യജ്ഞം നടത്തി ജീവിക്കുന്ന നാടോടി കുടുംബത്തിന്റെ കഥ മനോഹരമായി അവതരിപ്പിച്ച സിനിമയാണിത്. ഈ സിനിമയിലുമുണ്ടായി ഒരു പുത്തൻ താരോദയം

advertisement
2/6
മോഹൻലാൽ, നെടുമുടി വേണു, മുരളി, ഉർവശി, ശാന്തികൃഷ്ണ തുടങ്ങി ഒരു നീണ്ട താരനിര അണിനിരന്ന ചിത്രമായിരുന്നു 'വിഷ്ണുലോകം'. രാത്രി മുഴുവൻ ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ, ആർട്ടിസ്റ്റുകളെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഏർപ്പെടുത്തി. രാത്രി ഷൂട്ടിംഗ് കഴിഞ്ഞവർക്ക് രാവിലെ ഷൂട്ടിംഗ് ഇല്ല എന്ന നിലയിലേക്കും തിരിച്ചും മാറ്റി. അതേസമയം, ടെക്‌നീഷ്യന്മാർ അവരുടെ ചുമതലയിൽ തുടർന്നു. ഏകദേശം നാല് ദിവസം അവരെല്ലാപേരും രാത്രിയും പകലും ജോലിയെടുത്തു. അന്നത്തെ ടെക്‌നീഷ്യന്മാർ എല്ലാപേരും ഒപ്പം നിന്നതു കൊണ്ട് 40 ദിവസത്തിൽ ഷൂട്ടിംഗ് പൂർത്തിയായി 41-ാം ദിവസം പാക്കപ്പ് ചെയ്യാൻ സാധിച്ചെന്നു കമൽ (തുടർന്നു വായിക്കുക)

3/6
സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ രാത്രി സീനുകൾ ഷൂട്ട് ചെയ്തത് രാത്രിയാണ്. സൈക്കിൾ യജ്ഞം സീൻ ആയതിനാൽ വൈകുന്നേരം ആറു മണിക്ക് ശേഷമാണ് ഷൂട്ടിംഗ്. നേരംവെളുക്കും വരെ ഷൂട്ടിംഗ് ഉണ്ടാകും. അതിനു ശേഷം എല്ലാവരും കിടന്നുറങ്ങും. ഉച്ചയ്ക്ക് ഷൂട്ടിംഗ് കാണും. രാത്രി ഷൂട്ടിംഗ് ചെയ്ത് എല്ലാവരും വട്ടെടുത്തെന്ന അവസ്ഥയിലാകും എന്ന് കമൽ. 'വിഷ്ണുലോകം' സിനിമയിലാണ് ദിലീപ് കമലിന്റെ അസിസ്റ്റന്റ് ആയി മാറുന്നത്. ദിലീപിന്റെ സിനിമാ ജീവിതം ഇവിടെ നിന്നും ആരംഭിക്കുകയായിരുന്നു
സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ രാത്രി സീനുകൾ കമൽ ഷൂട്ട് ചെയ്തത് 'വിഷ്ണുലോകം' സിനിമയിലാണ്. സൈക്കിൾ യജ്ഞം സീൻ ആയതിനാൽ വൈകുന്നേരം ആറു മണിക്ക് ശേഷമാണ് ഷൂട്ടിംഗ്. നേരംവെളുക്കും വരെ ഷൂട്ടിംഗ് ഉണ്ടാകും. അതിനു ശേഷം എല്ലാവരും കിടന്നുറങ്ങും. ഉച്ചയ്ക്ക് ഷൂട്ടിംഗ് കാണും. രാത്രി ഷൂട്ടിംഗ് ചെയ്ത് എല്ലാവരും വട്ടെടുത്തെന്ന അവസ്ഥയിലാകും എന്ന് കമൽ. 'വിഷ്ണുലോകം' സിനിമയിലാണ് ദിലീപ് കമലിന്റെ അസിസ്റ്റന്റ് ആയി മാറുന്നത്. ദിലീപിന്റെ സിനിമാ ജീവിതം ഇവിടെ നിന്നും ആരംഭിക്കുകയായിരുന്നു
advertisement
4/6
ജോയിൻ ചെയ്ത് തൊട്ടടുത്ത ദിവസം ക്യാമറാമാൻ സാലു ജോർജുമായി സീൻ എടുത്തുകൊണ്ടിരിക്കുമ്പോൾ, താഴെ ഉച്ചത്തിൽ ശബ്ദം കേൾക്കാം. അവിടെ ലാൽ, മണിയൻപിള്ള രാജു എന്നിവരുടെ മുന്നിൽ ദിലീപ് ഇന്നസെന്റിനെയും പ്രേം നസീറിനെയും അനുകരിച്ചു കൊണ്ടിരിക്കുന്നു. ദിലീപ് അത്ര നന്നായി മിമിക്രി അവതരിപ്പിക്കും എന്ന് മനസിലാവുന്നത് അപ്പോഴാണ്. ദിലീപിനെ കമൽ വിളിപ്പിച്ചു. ഉച്ചഭക്ഷണ സമയത്ത് ദിലീപിനെക്കൊണ്ട് മിമിക്രി കാണിച്ചു. അതൊരു പതിവായി

5/6
ഭക്ഷണം കഴിഞ്ഞാൽ, പത്തു മിനിറ്റ് ദിലീപിന്റെ മിമിക്രി. പിന്നെ ഷൂട്ടിംഗ്. രാത്രി മുഴുവൻ ഷൂട്ടിംഗ് തുടരും. രാത്രി ഭക്ഷണം കഴിച്ച് ഷൂട്ടിംഗ് തുടങ്ങും മുൻപേ വീണ്ടും ദിലീപിന്റെ മിമിക്രി. ഉറക്കം വരാതിരിക്കാൻ മിമിക്രി കാട്ടുക, തമാശ പറയുക, പാട്ട് പാടുക പോലുള്ള കലാപരിപാടികൾ ദിലീപിന്റെ ചുമതലയായിരുന്നു. കൗതുകം നിറഞ്ഞ ഷൂട്ടിംഗ് കാലമായിരുന്നു അത്. അന്ന് നായികയായിരുന്ന ഉർവശിയുടെ നായകനായി ദിലീപ് പിന്നീട് അഭിനയിക്കുന്നത് 30 വർഷങ്ങൾക്ക് ശേഷവും. ഇതിനിടയിൽ 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്' എന്ന സിനിമയിൽ ദിലീപും ഉർവശിയും അഭിനയിച്ചുവെങ്കിലും, ദിലീപ് അന്ന് താരപദവിയിൽ എത്തിയിരുന്നില്ല. മനോജ് കെ. ജയൻ ആയിരുന്നു ഈ സിനിമയിലെ നായകൻ

6/6
നാദിർഷ സംവിധാനം ചെയ്ത 'കേശു ഈ വീടിന്റെ നാഥൻ' ചിത്രത്തിൽ ദിലീപും ഉർവശിയുമായിരുന്നു നായികാനായകന്മാർ. ഇരുവരും മധ്യവയസ്കരായ ദമ്പതികളായി വേഷമിട്ട സിനിമ ഒ.ടി.ടിയിൽ മികച്ച പ്രതികരണം നേടിയിരുന്നു. ഉർവശിയുടെ രണ്ടാം വരവിൽ അവർ ചെയ്ത ഒരുപിടി മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു കേശവന്റെ ഭാര്യയായ രത്നമ്മ എന്ന വീട്ടമ്മയുടേത്

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement