വടക്കന്‍ വീരഗാഥയിലെ ചന്തുവാകാന്‍ മമ്മൂട്ടി ചെയ്തത്; വെളിപ്പെടുത്തി സത്യൻ അന്തിക്കാട്
- Published by:Arun krishna
- news18-malayalam
Last Updated:
മമ്മൂട്ടിയും മോഹൻലാലും വെറുതെയല്ല നാൽപതു കൊല്ലം കഴിഞ്ഞും ഇവിടെ നിൽക്കുന്നത് അവർക്ക് സിനിമയോടുള്ള അഭിനിവേശവും ആത്മാർഥതയും കൊണ്ടാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു
മമ്മൂട്ടി എന്ന നടനെ മലയാള സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തി വെക്കുന്ന ഒരു പിടി മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു. വടക്കന്‍ പാട്ടുകളില്‍ വില്ലന്‍റെ പരിവേഷമുള്ള ചന്തുവിനെ കേന്ദ്ര കഥാപാത്രമാക്കി എം.ടി വാസുദേവന്‍ നായര്‍ ഒരുക്കിയ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്. ചിത്രത്തില്‍ ചന്തുവാകാന്‍ മമ്മൂട്ടി നടത്തിയ തയാറെടുപ്പുകളെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സിനിമാ രംഗത്തെ ചര്‍ച്ചാവിഷയം.
advertisement
എം.ടി. വാസുദേവൻ നായർ സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ഡയലോഗുകൾ കേട്ട് പഠിച്ചാണ് മമ്മൂട്ടി വടക്കൻ വീരഗാഥയിൽ അഭിനയിച്ചതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. മറിമായം ടീമിന്റെ ‘പഞ്ചായത്ത് ജെട്ടി’ എന്ന സിനിമയുടെ പൂജാവേളയിൽ ആശംസ പ്രസംഗം നടത്തുമ്പോഴാണ് മമ്മൂട്ടി–മോഹൻലാൽ എന്നിവർ സിനിമയിൽ നാൽപത് വർഷമായി നിൽക്കുന്നതിനു പിന്നിലെ കാരണത്തെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത്.
advertisement
മണികണ്ഠൻ–വിനോദ് കോവൂർ അടക്കമുള്ള താരങ്ങളെ ഫോൺ ചെയ്ത് അഭിനന്ദിച്ച് പരിചയപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. സന്ദേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാത്തതിന് കാരണം സാമൂഹ്യപ്രസക്തമായ കാര്യങ്ങളെല്ലാം തന്നെ അതാത് സമയത്ത് മറിമായം ടീം ചെയ്യുന്നതുകൊണ്ടാണെന്ന് സത്യൻ അന്തിക്കാട് പറയുന്നു. മറിമായം ടീം സിനിമയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്നും ആത്മസമർപ്പണത്തോടെ മുന്നോട്ട് പോയാൽ വിജയം ഉറപ്പാണെന്നും മറിമായം ടീമിന് ആശംസ അർപ്പിച്ചുകൊണ്ട് സത്യൻ അന്തിക്കാട് പറഞ്ഞു.
advertisement
‘മറിമായം ടീം സിനിമയിലേക്ക് കടന്നുവരുന്നു എന്ന് കേട്ടപ്പോൾ തന്നെ വലിയ സന്തോഷം തോന്നി. മറിമായം ടീമിന് അറിയാം ഞാൻ അവരുടെ ഒരു ആരാധകനാണ്. പലപ്പോഴും ഇതിൽ അഭിനയിക്കുന്ന മണികണ്ഠൻ അടക്കമുള്ള താരങ്ങളെ ചെറിയ തോതിലൊക്കെ സിനിമയിൽ അഭിനയിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വിനോദ് കോവൂരിനെ ഞാൻ ഫോൺ ചെയ്ത് അഭിനന്ദിച്ച് അങ്ങോട്ട് കയറി പരിചയപ്പെട്ടിട്ടുള്ളതാണ്.
advertisement
advertisement
അതിനു ഞാൻ ആദ്യം അഭിനന്ദിക്കുന്നത് നിർമാതാവ് സപ്തതരംഗിനെ ആണ്.മറിമായം ടീം തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അത് അവർ അവതരിപ്പിക്കുന്ന രീതിയുമാണ് പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്താറുള്ളത്. സന്ദേശത്തിനു ഒരു രണ്ടാം ഭാഗം ഇല്ലാത്തത് എന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ട്. 32 വർഷമായി സന്ദേശം ഇറങ്ങിയിട്ട്. പക്ഷേ ആ ധർമ്മം മറിമായം ടീം ചെയ്യാറുണ്ട്. സാമൂഹ്യ വിഷയങ്ങളെ വിശകലനം ചെയ്തു നമുക്കൊരു സിനിമ ചെയ്യണം എന്ന് ശ്രീനിവാസനുമായി ആലോചിക്കുമ്പോഴേക്കും ഇവർ അത് ചെയ്തിരിക്കും.
advertisement
എന്നെ ക്ഷണിക്കാൻ വന്ന ഇവരോട് ഞാൻ പറഞ്ഞത് മമ്മൂട്ടിയും മോഹൻലാലും വെറുതെയല്ല നാൽപതു കൊല്ലം കഴിഞ്ഞും ഇവിടെ നിൽക്കുന്നത് അവർക്ക് സിനിമയോടുള്ള അഭിനിവേശവും ആത്മാർഥതയും കൊണ്ടാണ്. മമ്മൂട്ടി ഇപ്പൊ ഇവിടെ ഇല്ലാത്തതുകൊണ്ട് ഞാൻ പറയാം. ഞാനും മമ്മൂട്ടിയും കൂടി ‘വടക്കൻ വീരഗാഥ’ എന്ന സിനിമ തുടങ്ങുന്നതിനു മുൻപ് എറണാകുളത്തു നിന്നും തൃശൂർക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രിയാണ്. ഞാൻ ഒരു ടാക്സി പിടിക്കാൻ നിൽകുമ്പോൾ പുള്ളി പറഞ്ഞു ഞാൻ ആ വഴിക്കാണ് ഞാൻ നിങ്ങളെ വിടാം. ഞങ്ങൾ രണ്ടാളും കാറിൽ പോകുമ്പോൾ പുള്ളി പറഞ്ഞു
advertisement
‘‘ഞാൻ എംടി യുടെ ഒരു പുതിയ സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്. അത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. കഥാപാത്രം ചന്തു ആണ്. ഞാൻ കോഴിക്കോട് പോയി പുള്ളിയെക്കൊണ്ട് എന്റെ ഭാഗം മുഴുവൻ റെക്കോർഡ് ചെയ്യിച്ചു. എന്നിട്ട് അത് കാസറ്റിൽ ഇട്ടു. ഞാൻ യാത്ര ചെയ്യുമ്പോൾ അത് കേട്ട് പഠിക്കും.’’ വടക്കൻ വീരഗാഥ തുടങ്ങുന്നതിന് എത്രയോ മുൻപ് ആ കാസറ്റ് കേട്ടിട്ട് മമ്മൂട്ടി ആ ഡയലോഗ് പറഞ്ഞു പഠിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ‘ഇരുമ്പാണി തട്ടി മുളയാണി..’ എന്നൊക്കെയുള്ള എംടിയുടെ ഡയലോഗ്.
advertisement










