ഗവർണർ വില്ലനായ സൂപ്പർ ഹിറ്റ് ചിത്രം; അറിയുമോ പ്രഭുദേവ-നഗ്മ ജോഡിയുടെ കാതൽ കാവ്യം ?
- Published by:Arun krishna
- news18-malayalam
Last Updated:
കോളേജ് വിദ്യാര്‍ഥിയായ പ്രഭുവും (പ്രഭുദേവ) സംസ്ഥാനത്തെ ഗവര്‍ണറുടെ മകളായ ശ്രുതിയും (നഗ്മ) തമ്മിലുള്ള പ്രണയമായിരുന്നു പ്രധാന പ്രമേയം. എന്നാൽ ശക്തമായ മറ്റൊരു പ്ലോട്ട് കൂടി സംവിധായകന്‍ ശങ്കര്‍ ഒരുക്കിവെച്ചിരുന്നു. ഒരു ഗവര്‍ണര്‍ vs മുഖ്യമന്ത്രി പോര്.
29 വര്‍ഷം മുമ്പ്.1994 സെപ്റ്റംബര്‍ 17ന് ഒരു തമിഴ് ചിത്രം റിലീസ് ചെയ്തു.,ചടുലമായ നൃത്തചുവടുകൾ കൊണ്ട് ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ്‍ എന്നറിയപ്പെട്ട പ്രഭുദേവയും തെന്നിന്ത്യൻ താരസുന്ദരി നഗ്മയും നായകനും നായികയുമായെത്തിയ കാതലന്‍ (കാമുകൻ ) ആയിരുന്നു ആ സിനിമ. പേര് പോലെ തന്നെ പ്രണയം പ്രധാന പ്രമേയമാക്കി ശങ്കര്‍ അണിയിച്ചൊരുക്കിയ ചിത്രം വന്‍ വാണിജ്യ വിജയമായി.
advertisement
advertisement
advertisement
advertisement
കേന്ദ്ര സര്‍ക്കാരിന്‍റെ ഒത്താശയോടെ, ബോംബ് സ്ഫോടനങ്ങൾ വരെ നടത്തി, സംസ്ഥാനത്തെ രാഷ്ട്രീയ-ക്രമസമാധാനനില തകര്‍ന്നു എന്ന പ്രതീതി സൃഷ്ടിച്ച്, സംസ്ഥാന ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വില്ലൻ ആയാണ് കാതലനിലെ ഗവര്‍ണറെ ചിത്രീകരിച്ചിരിക്കുന്നത്. ഗിരീഷ് കർണാഡ് ആയിരുന്നു ഗവര്‍ണര്‍ കാക്കർല സത്യനാരായണയെ അവതരിപ്പിച്ചത്. ചെന്ന റെഡ്ഡിയെ പോലെ സിനിമയിലെ വില്ലനായ ഗവർണ്ണറും ആന്ധ്രാ സ്വദേശിയാണ്. സിനിമ കാണുന്നവർക്ക് ചെന്ന റെഡ്ഡി തന്നെയാണ് സിനിമയിലെ കാക്കർല സത്യനാരായണയെന്ന് തോന്നിപ്പിക്കും വിധമായിരുന്നു കഥാപാത്രത്തിന്‍റെ അവതരണം.
advertisement
advertisement
advertisement
advertisement
രണ്ടുതവണ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിയും ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു റെഡ്ഡി. ഉത്തർപ്രദേശ് രാജസ്ഥാൻ, പഞ്ചാബ്,പോണ്ടിച്ചേരി എന്നിവടങ്ങളിലും ഗവർണറായി. ഗവർണർ ആയിരിക്കെ തന്റെ ചെറുമകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ റെഡ്ഡി ചെന്നൈയിൽ നിന്ന് 1996 ഡിസംബർ 1 ന് ഹൈദരാബാദിലെത്തി. അർദ്ധരാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു.
advertisement
advertisement
മുക്കാല മുക്കാബല, ടേക്ക് ഇറ്റ് ഈസി ഉര്‍വശി, പേട്ട റാപ്പ് തുടങ്ങിയ ഗാനങ്ങള്‍ ഏറെക്കാലം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. താരപദവിയിലേക്കുള്ള പ്രഭുദേവയുടെ വളര്‍ച്ചയ്ക്ക് പിന്നിലും ഈ ഗാനങ്ങള്‍ പ്രധാന പങ്കുവഹിച്ചു. പി. ഉണ്ണികൃഷ്ണന്‍ പാടിയ എന്നവളേ അടി എന്നവളേ എന്ന ഗാനം ഇന്നും തമിഴിലെ മികച്ച റൊമാന്‍റിക് ഗാനങ്ങളിലൊന്നാണ്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഉണ്ണികൃഷ്ണനെ ഈ പാട്ടിലൂടെ തേടിയെത്തി.


