Gopi Sundar | ഗോപി സുന്ദറിന്റെ മരിച്ചുപോയ അമ്മയെ അവഹേളിച്ച് 'ബഹുമാന്യനായ ഡോക്‌ടർ'
- Published by:meera_57
- news18-malayalam
Last Updated:
ജനുവരി മാസത്തിലായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം
ജീവിച്ചിരുന്ന നാളുകളിൽ ഒരു പരിചയമില്ലത്തവരുടെ പോലും കമന്റ്റ് ബോക്സിലൂടെയുള്ള കുത്തുവാക്കുകൾക്ക് പാത്രമായ ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ (Gopi Sundar) അമ്മ ലിവി സുരേഷ് ബാബു. ഗോപിക്ക് എണ്ണംപറഞ്ഞ പെൺസുഹൃത്തുക്കൾ ഉണ്ടെന്ന കാര്യം ഗോപി പോലും മറച്ചുവെക്കാറില്ല. ഇതെല്ലാം ഇടയ്ക്കും മുറയ്ക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തുവരുന്നുമുണ്ട്. എന്നാൽ, ഈ അമ്മ ഒരു സുപ്രഭാതത്തിൽ ഇനിയില്ല എന്ന വാർത്ത വന്നപ്പോൾ മുഖംനോക്കാതെ അസഭ്യവർഷം ചൊരിഞ്ഞവർക്ക് പോലും ഒരു ചെറിയ ഞെട്ടലെങ്കിലും ഉണ്ടായിക്കാണും. എന്നാൽ മരിച്ച ശേഷവും അവരെക്കുറിച്ച് മോശം പറയുന്നവരേ എന്ത് വിളിക്കും
advertisement
ഗോപിയുടെ ഒപ്പം ജീവിതം പങ്കിട്ട അഭയ ഹിരണ്മയി, അമൃതാ സുരേഷ് എന്നിവർക്ക് പോലും അമ്മ ലിവിയെ കുറിച്ച് നല്ല വാക്കുകൾ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഗോപിയുടെ സംഗീതത്തിന് അമ്മയുടെ സ്വാധീനം അത്രയേറെയുണ്ട് എന്ന് അവരും മനസിലാക്കിയിരുന്നു. മകന്റെ ഒപ്പം ജീവിച്ച രണ്ടുപേർക്കുമൊപ്പം അമ്മ പുഞ്ചിരിച്ച മുഖവുമായി നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടു കൊണ്ടാണ് പോസ്റ്റുകൾ ഉണ്ടായത്. ഗോപിയുടെ ഭാര്യ പ്രിയ ഗോപി സുന്ദറിനെയും അവസാന നാളുകൾ വരെ ചേർത്തുനിർത്തി വ്യക്തിയാണ് ഈ അമ്മ (തുടർന്ന് വായിക്കുക)
advertisement
അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടന്നു വരുന്ന സമയമാണിത്. പണ്ട് മുഖമില്ലാത്തവരും മുഖമുള്ളവരും ഗോപിയുടെ അമ്മയുടെ നേരെ മോശം പരാമർശങ്ങൾ വാരിയെറിഞ്ഞു എങ്കിൽ, ഇപ്പോൾ വന്നിട്ടുള്ളത് ഡോക്‌ടർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളാണ്. ഇയാളുടെ കമന്റും, പ്രൊഫൈൽ സ്ക്രീൻഷോട്ടുകളും സഹിതമാണ് ഗോപി സുന്ദർ പോസ്റ്റ് ചെയ്തിട്ടുള്ളത്. തിരിച്ചറിയാൻ സാധിക്കുന്ന മുഖം സഹിതമാണ് കമന്റ്. ഇന്ന് രാവിലെ ഗോപി സുന്ദർ തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു
advertisement
'നിന്റെ അമ്മേടെ ചടങ്ങ് കഴിഞ്ഞോ' എന്നാണ് ഇയാളുടെ ചോദ്യം. മരിച്ചുപോയ ഒരു വ്യക്തിയെ കുറിച്ച് കമന്റ് ബോക്സിൽ എത്തി ഇങ്ങനെ പറയുമ്പോൾ, അവരുടെ ഉറ്റവർക്ക്, പ്രത്യേകിച്ചും അമ്മയെ ഒരുപാടു സ്നേഹിച്ചിരുന്ന മകന് കേട്ടിരിക്കാനുള്ള പ്രയാസം മനസിലാക്കേണ്ടതുണ്ട്. വേണ്ടപ്പെട്ടവർക്ക് മാത്രമല്ല, മനുഷ്യത്വമുള്ള മനുഷ്യർക്ക് പോലും കേട്ടിരിക്കാനാവില്ല. ഗോപി മറുപടി കമന്റ്റ് കൊടുക്കും മുൻപേ മറ്റൊരാൾ വന്ന്, 'താൻ ഏതു ... ഡോക്‌ടർ ആണ് ഡോ' എന്ന് പ്രതികരിച്ചിട്ടുണ്ട്
advertisement
കുറച്ചുകൂടി മാന്യതയാവാം എന്നാണ് ഗോപി സുന്ദർ നൽകിയ മറുപടി. 'ഇയാള് ഡോക്ടർ, ഒന്നും അല്ലാ നാട്ടിലെ ലാഡ വൈദ്യൻ ആണ്' എന്നൊരാൾ കമന്റ് ചെയ്തു. സകല പോസ്റ്റുകൾക്കും കീഴിൽ സ്ഥിരം കോപ്പി പേസ്റ്റ് കമന്റായി പ്രേഷറും ഷുഗറും പോസ്റ്റ് ചെയ്യുന്ന ആളാണ് ഇയാൾ എന്ന് മറ്റൊരാൾ. ചിത്രത്തിൽ കാണുന്ന മുഖം ഇനി മറ്റാരുടേതെങ്കിലും ആണോ എന്ന് മാത്രമേ സംശയിക്കേണ്ടിയുള്ളൂ. ഇയാളുടെ പ്രൊഫൈലിൽ ആകെ ഒരാൾ മാത്രമാണ് ഫ്രണ്ട്. വ്യാജനാണ് എന്നും വ്യാജ ഡോക്‌ടറാണ് എന്നുമുള്ള കമന്റുകളും ഗോപി പോസ്റ്റ് ചെയ്ത കമന്റിൽ കാണാം
advertisement
അറുപതുകളുടെ തുടക്കത്തിൽ പ്രായമുള്ള ആളായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി. അവസാനകാലം ഇവർ അസുഖബാധിതയായിരുന്നു എന്നതായി, പരിചയമുള്ളയാൾ എന്ന നിലയിൽ ഒരാൾ കമന്റ് ചെയ്തിരുന്നു. ഗോപിയെ കൂടാതെ ലിവി, സുരേഷ് ബാബു ദമ്പതികൾക്ക് ഒരു മകൾ കൂടിയുണ്ട്. ഗോപിയുടെ അനുജത്തിയാണ്. കൊച്ചി സ്വദേശികളാണിവർ. അമ്മയെ നഷ്‌ടമായ വിവരം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗോപി സുന്ദർ ലോകത്തെ അറിയിച്ചത്. യാതൊരുവിധ മാധ്യമശ്രദ്ധയും കടന്നുചെല്ലാത്ത വിധമായിരുന്നു ഗോപിയുടെ അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടന്നത്