സിനിമയിൽ നിന്ന് കോടിക്കണക്കിന് പണമുണ്ടാക്കിയ സൂപ്പർസ്റ്റാറിന് കയ്യിൽ ഒന്നുമില്ലാതെ വന്നത് എങ്ങനെ ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
താമസിക്കാത്ത വീടിന് മൂന്നു കോടിയിലേറെ രൂപ നൽകേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ പുസ്തകത്തിൽ പറയുന്നു
ഗോഡ് ഫാദർ, സ്കാർഫേസ്, സെർപ്പികോ, ഡോഗ് ഡേ ആഫ്റ്റർ നൂൺ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിച്ച നടനാണ് ഹോളിവുഡ് താരം അൽ പച്ചീനോ. സെന്റ് ഓഫ് എ വുമണിലെ അൽ പച്ചീനോ അവതിപ്പിച്ച അന്ധനായ കേണലിന്റെ അവസാന രംഗത്തെ പ്രസംഗം സിനിമ പ്രേമികളാരും ഒരിക്കലും മറക്കില്ല. ഈ ചിത്രത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഒസ്കാറും ലഭിച്ചിരുന്നു.
advertisement
തന്റെ കരിയിറിന്റെ തുടക്കത്തിലെ ചെലവ് ശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. കരിയന്റെ തുടക്കത്തിൽ തനിക്ക് പണം ചെലവാക്കുന്നതിൽ യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലെന്ന് അൽ പച്ചീനോ പറയുന്നു. സണ്ണി ബോയ് എന്ന അദ്ദേഹത്തിന്റെ പുതിയ ഓർമ്മക്കുറിപ്പിലാണ് അൽ പച്ചീനോ തന്റെ അനിയന്ത്രിതമായ ചെലവ് ശീലത്തെക്കുറിച്ച് എഴുതിയത്.
advertisement
ഗോഡ് ഫാദർ, സ്കാർഫേസ് എന്നീ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലൂടെ മില്യൺ കണക്കിന് ഡോളറാണ് അദ്ദേഹം സമ്പാദിച്ചത്. താൻ താമസിക്കാത്ത വീടിന് പ്രിതിവർഷം 3 കോടിയിലേറെ രൂപ ചെലവഴിക്കേണ്ടി വന്നു എന്നും 16 കാറുകൾക്കും 23 സെൽഫോണുകൾക്കും പണം ചെലവഴിച്ചതായും ഓർമ്മക്കുറിപ്പിൽ അദ്ദേഹം എഴുതി. പണം ചെലവാകുന്നതെങ്ങനെയെന്നോ അതിന്റെ പ്രവർത്തനം എന്തെന്നോ എവിടേയ്ക്ക് പോകുന്നെന്നോ തനിക്കറിയില്ലായിരുന്നു എന്നു 84 കാരനായ നടൻ തന്റെ പുസ്തകത്തിൽ എഴുതി.
advertisement
എന്നാൽ അൽ പച്ചീനോ ആയിരുന്നില്ല അനിയന്ത്രിതമായ പണചെലവിന് കാരണക്കാരനായത്. തന്റെ അക്കൌണ്ടന്‍റാണ് പണമെല്ലാം ദുരുപയോഗം ചെയ്തതെന്ന് തന്റെ എഴുപതുകളിലാണ് അൽ പച്ചീനോ മനസിലാക്കുന്നത്. അതറിഞ്ഞതോടെ അദ്ദേഹം തകർന്നു പോയി. തനിക്ക് അന്ന് 50 മില്യൺ ഡോളർ ഉണ്ടായിരുന്നു എന്നും പിന്നൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കുറിപ്പിൽ എഴുതി.
advertisement
തന്റെ കരിയറിന്റെ എറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ പോലും അത്രയും പണം സമ്പാദിക്കാൻ കഴിയുമെന്ന് അൽ പച്ചീനോ ചിന്തിച്ചിരുന്നില്ല. പണമെല്ലാം നഷ്ടപ്പെട്ട ശേഷം ആദ്യമായി ചെയ്ത ചിത്രം ജാക്ക് ആൻഡ് ജിൽ ആണെന്നും തന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ലെന്നും പണത്തിനു വേണ്ടി പിന്നീട് കഥാപാത്രത്തെ നോക്കാതെ പല മോശം ചിത്രങ്ങളിലും അഭിനയിക്കേണ്ടതായി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി