Honey Rose | 'വ്യക്തമായി മറുപടി പറഞ്ഞാൽ, ആ മനുഷ്യൻ അതുവഴി വരില്ല; പക്ഷേ...' കാസ്റ്റിംഗ് കൗച്ചിനെ പറ്റി ഹണി റോസ്
- Published by:meera_57
- news18-malayalam
Last Updated:
ന്യൂസ്18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഹണി റോസ്
സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ മലയാള സിനിമയിൽ നായികാ വേഷം ചെയ്തു കൊണ്ട് അഭിനയ ജീവിതം ആരംഭിച്ച താരമാണ് നടി ഹണി റോസ് (Honey Rose). ഇന്നിപ്പോൾ, സിനിമയെക്കാളുപരി ഉദ്‌ഘാടന പരിപാടികളിലൂടെ മലയാളികളെ ഫാൻസ് ആക്കി മാറ്റിക്കഴിഞ്ഞു ഹണി റോസ്. മണിക്കുട്ടൻ നായകനായ 'ബോയ്ഫ്രണ്ട്' ആണ് ഹണി റോസിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട്, ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരായ 'ധ്വനി' എന്ന സ്ക്രീൻ നാമം സ്വീകരിച്ചുവെങ്കിലും, വീണ്ടും ഹണി റോസിലേക്ക് തന്നെ അവർ മടങ്ങി. കുറച്ചു നാളുകൾക്ക് മുൻപ് വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകി ഹണി റോസ് വാർത്താ തലക്കെട്ടുകളിൽ ദിവസങ്ങളോളം നിറഞ്ഞു
advertisement
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ന്യൂസ്18 കേരളം സ്‌പെഷൽ ഗസ്റ്റ് ആയി ഹണി റോസ് വരുന്നു. സിനിമാ മേഖലയിൽ 20 വർഷങ്ങളുടെ പാരമ്പര്യമുള്ള നായിക മലയാള സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി വരികയായി. ഹണി റോസ് എന്ന താരം ഉദ്‌ഘാടനങ്ങൾക്ക് പോയാലും മറ്റും ചുറ്റും സംരക്ഷണം നൽകാൻ ആളുണ്ടാകും, മറ്റുള്ളവർക്ക് പേടിക്കേണ്ടതായി വരില്ലേ എന്ന ചോദ്യത്തിന് ഹണി റോസ് തന്റെ നിലപാട് വ്യക്തമാക്കി (തുടർന്ന് വായിക്കുക)
advertisement
'പേടിക്കേണ്ടതായ സാഹചര്യം ഒരു മേഖലയിലും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരാളെ ശാരീരികമായി ആക്രമിക്കുന്ന തരത്തിൽ എത്തിയാൽ മാത്രമേ അത്തരമൊരു സാഹചര്യം ഉണ്ടെന്നു പറയാനാകൂ. വളരെ വിരളമായേ അത്തരം സാഹചര്യങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളൂ. എന്നെ സംബന്ധിച്ചടുത്തോളം, ഒരു ഫോൺ കോളിലാകും അത് വരിക. അതിന് നമുക്ക് വ്യക്തമായി ഒരു മറുപടി പറയാൻ പറ്റുമല്ലോ, അല്ലേ? പിന്നെ ആ മനുഷ്യൻ ആ ഭാഗത്തേക്ക് വരില്ല. പക്ഷെ, നിങ്ങൾക്ക് വരുന്ന അവസരം കിട്ടുമോ ഇല്ലയോ എന്ന ചോദ്യമുണ്ടാകും. എന്നാലിവിടെ പേടിക്കേണ്ടതില്ല. അവസരത്തിന്റെ വിഷയം അതിനിടയിലുണ്ടാകും...
advertisement
സിനിമാ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ വ്യക്തിക്കായിരിക്കും ചൂഷണം കൂടുതലും നേരിടേണ്ടി വരിക. ഫോൺ കോളിലെ സംസാരത്തിലൂടെയുള്ള ബുദ്ധിമുട്ടുകളായിരുന്നു ഞാൻ നേരിട്ടിരുന്നത്. മറുപടി കൊടുക്കുന്നതോടു കൂടി, ചിലപ്പോൾ ആ വ്യക്തിയുടെ പടത്തിലേക്കോ, പടങ്ങളിലേക്കോ വിളിക്കപ്പെടില്ല. അതൊരു യാഥാർഥ്യമാണ്. പ്രതികരിക്കാം എന്നല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല...
advertisement