Meenakshi Dileep | ദിലീപിന്റെ നായികയായ നമിത പ്രമോദ് മീനാക്ഷിയുടെ കൂട്ടുകാരിയായി; സിനിമയുമായി ബന്ധമില്ലാത്ത ആ സൗഹൃദം

Last Updated:
ദിലീപുമായി നാല് സിനിമകളിൽ അഭിനയിച്ചു പരിചയമുണ്ടെങ്കിലും, മീനാക്ഷിയെ നമിത പരിചയപ്പെട്ടത് ഇവിടെയൊന്നുമല്ല
1/6
ഒന്നിച്ചു പഠിച്ചവരാണോ എന്ന് ചോദിച്ചാൽ അല്ല. കളിച്ചുവളർന്നവരാണോ എന്നാൽ, അങ്ങനെയുമല്ല. എന്നാലും നമിതാ പ്രമോദും (Namitha Pramod) ദിലീപിന്റെ (Dileep) പുത്രി മീനാക്ഷി ദിലീപും (Meenakshi Dileep) തമ്മിലെ സൗഹൃദം കണ്ടാൽ ഇങ്ങനെയെല്ലാമാണ് എന്ന് തോന്നിപ്പോകും. അവരെങ്ങനെ ഇത്രയടുത്ത കൂട്ടുകാരായി എന്ന് ചോദ്യം പലരുടെയും മനസ്സിൽ നിറഞ്ഞു കാണും. ഇടയ്ക്കിടെ നമിതയുടെ ഒപ്പം സമയം ചിലവിടുന്ന ചിത്രങ്ങളും മറ്റും മീനാക്ഷിയും പോസ്റ്റ് ചെയ്യും. ഇരുവരും അവരുടെ ഇൻസ്റ്റഗ്രാം പേജുകളിൽ ഇടയ്ക്കിടെ വന്നുപോകാറുണ്ട്

advertisement
2/6
കുറച്ചു ദിവസങ്ങൾക്ക് മുൻപ് പോലും നമിതയും മീനാക്ഷിയും കൂടിയുള്ള ചില പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ വന്നിരുന്നു. അഞ്ചു വർഷം നീണ്ട മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പിരിമുറുക്കത്തിൽ നിന്നും പുറത്തുവന്നതിന്റെ സന്തോഷവും സ്വാതന്ത്ര്യവും അനുഭവിച്ചു വരികയാണ് മീനാക്ഷി ദിലീപ്. പഠനശേഷം മീനാക്ഷി കാവ്യാ മാധവന്റെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയിൽ ഏതാനും മോഡലിംഗ്‌ അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. ഇതിൽത്തന്നെ കുഞ്ഞുമകളായ മഹാലക്ഷ്മി ദിലീപും കൂടെയുണ്ടായിരുന്നു. ഇപ്പോൾ മീനാക്ഷിയുമായി അടുക്കാനുണ്ടായ സാഹചര്യം നമിത വെളിപ്പെടുത്തുന്നു (തുടർന്ന് വായിക്കുക)

3/6
ദിലീപിന്റെ നായികയായി നിരവധി ചിത്രങ്ങളിൽ നമിതാ പ്രമോദ് വേഷമിട്ടിരുന്നു. ഈ ചിത്രങ്ങൾ എല്ലാം ഹിറ്റായി മാറിയിരുന്നു താനും. സൗണ്ട് തോമയിൽ നിന്നുമാണ് ഈ ഹിറ്റ് ജോഡിയുടെ ആരംഭം. ശേഷം, വില്ലാളിവീരൻ, ചന്ദ്രേട്ടൻ എവിടെയാ, കമ്മാരസംഭവം വരെയുള്ള ചിത്രങ്ങളിൽ ഇവരെ സ്‌ക്രീനിൽ ഒന്നിച്ചു കണ്ടു. ഈ ചിത്രങ്ങൾ തിയേറ്ററിൽ എത്തുമ്പോൾ മീനാക്ഷി ദിലീപ് കൗമാരപ്രായം കടന്നിട്ടില്ല. ദിലീപിനേക്കാളും താൻ ഏറ്റവും കൂടുതൽ സംസാരിക്കാറുള്ളത് മീനാക്ഷിയുമായാണ് എന്ന് നമിത പ്രമോദ് പറയുന്നു

4/6
ദിലീപുമായി നാല് സിനിമകളിൽ അഭിനയിച്ചു പരിചയമുണ്ടെങ്കിലും, മീനാക്ഷിയെ നമിത പരിചയപ്പെട്ടത് ഇവിടെയൊന്നുമല്ല. സിനിമയ്ക്ക് പുറമേ മലയാള സിനിമാ താരങ്ങൾ ഒരുകാലത്ത് ഏറ്റവും കൂടുതൽ പങ്കെടുത്തിരുന്നത് സ്റ്റേജ് ഷോകളിലാണ്. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനും മുൻപ് മലയാള സിനിമാ താരങ്ങൾ പങ്കെടുക്കുന്ന സ്റ്റേജ് ഷോകൾ സജീവമായിരുന്നു. നാട്ടിലെക്കാൾ കൂടുതൽ വിദേശ ഷോകൾക്ക് എന്നും ഡിമാൻഡ് ഏറെയായിരുന്നു. അങ്ങനെയൊരു ഷോയാണ് മീനാക്ഷി ദിലീപിനെ നമിതയുടെ കൂട്ടുകാരിയാക്കി മാറ്റിയത്

5/6
പറഞ്ഞു വരുമ്പോൾ, നമിത പ്രമോദും മീനാക്ഷി ദിലീപും തമ്മിലെ പ്രായവ്യത്യാസം അത്ര കൂടുതലല്ല. നാലോ അഞ്ചു വയസ്സിന്റെ വ്യത്യാസം മാത്രമേ അവർ തമ്മിലുള്ളൂ. ഒരു ഷോയ്ക്കിടെ മീനാക്ഷിയും, നമിതയും നാദിർഷയുടെ മകൾ ഖദീജയും തമ്മിൽ പരിചയിക്കാൻ ഇടയായി. ഇവർക്കിടയിൽ സൗഹൃദം ആരംഭിച്ചത് ഇവിടെ നിന്നുമാണ്. തന്റെ പ്രായത്തിനു ചേരുന്ന ഒരാളായിരുന്നു അന്ന് മീനാക്ഷി എന്ന് നമിത ഓർക്കുന്നു. ഒരുപാട് നേരം ആ മൂവർ സംഘം സംസാരിച്ചിരുന്നു. ശേഷം നാദിർഷയുടെ മൂത്തമകളുടെ വിവാഹ ചടങ്ങുകളിൽ സംഗീത, നൃത്ത പരിപാടികളിലും നമിതയും മീനാക്ഷിയും ഒന്നിച്ചു പങ്കെടുത്തിരുന്നു

6/6
ഇതുപോലെ, മീനാക്ഷി ദിലീപ് സൗഹൃദം സൂക്ഷിക്കുന്ന മറ്റൊരു താരപുത്രി കൂടിയുണ്ട്. മനോജ് കെ. ജയന്റേയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയാണ് മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി ദിലീപിന്റെ കൂട്ടുകാരി. ഇവർ ഏതാണ്ട് സമപ്രായക്കാർ ആയതിനാൽ, ഒന്നിച്ചു പഠിച്ചവർ ആകാൻ സാധ്യതയേറെയാണ്. ഈ രണ്ടുപേരും എങ്ങനെ ചങ്ങാത്തത്തിലായി എന്ന കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ഒരിക്കൽ ഒരു കഫെയിൽ ഒന്നിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് ഇവർ തമ്മിലെ ചങ്ങാത്തം അത്രയേറെയുണ്ട് എന്ന് ആരാധകരും അറിഞ്ഞത്

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement