advertisement

ശബരിമല സ്വർണക്കൊള്ള ; തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എംവി ഗോവിന്ദൻ‌

Last Updated:

ശബരിമലയിലെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്നതാണ് പാർട്ടിയുടെ നിലപാടെന്നും ഗോവിന്ദൻ

എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തന്ത്രി ഇപ്പോൾ പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസുകാർക്കും പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം, പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ പലരും നിശബ്ദരായെന്നും പരിഹസിച്ചു.
സിപിഎമ്മിനും സർക്കാരിനുമെതിരെ ആരോപണങ്ങൾ വരുമ്പോൾ മാത്രം അത് വലിയ വാർത്തയാക്കുകയും ബിജെപിക്കും കോൺഗ്രസിനും എതിരായ വാർത്തകൾ അവഗണിക്കുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്ത്രിയെ പിടികൂടിയപ്പോൾ ബിജെപി ഗാലറിയിലേക്ക് പോയി. ഇഡി വന്നപ്പോൾ തന്ത്രിയുടെ അടുത്തേക്ക് പോകാതിരുന്നതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്നതാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതി പ്രവേശനത്തെ എതിർത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന വാദത്തോട്, തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിൽ പെട്ടിരിക്കുകയല്ലേ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം മറുപടി നൽകിയത്. കട്ടവരെ സംരക്ഷിക്കാൻ യുഡിഎഫും ബിജെപിയും ഉണ്ടെന്ന നിലപാട് നാണംകെട്ടതാണെന്നും, എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണക്കൊള്ള ; തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എംവി ഗോവിന്ദൻ‌
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement