2014ൽ തിരുവനന്തപുരത്തു വച്ചാണ് യുവാക്കളുടെ ഇടയിൽ തരംഗം തീർത്ത നടി നസ്രിയയും (Nazriya Nazim) നടൻ ഫഹദ് ഫാസിലും (Fahadh Faasil) വിവാഹിതരായത്. മലയാള സിനിമയിലെ പ്രിയ താരങ്ങളും താരജോഡികളുമായിരുന്നു ഇവർ. വിവാഹം അടുത്ത വേളയിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച ഇവരുടെ ചിത്രം 'ബാംഗ്ലൂർ ഡെയ്‌സ്' അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു
വിവാഹത്തോടെ കുറച്ചു നാൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നസ്രിയ 'കൂടെ' എന്ന സിനിമയിലൂടെ മടങ്ങിവരവ് നടത്തി. അതിനു ശേഷം അഭിനയിച്ച ചിത്രങ്ങളിലും നസ്രിയ കയ്യടി നേടി. രണ്ടാം വരവിൽ അന്യഭാഷയിലും നസ്രിയ തന്റെ പാദമുദ്ര പതിപ്പിച്ചു. എന്നാൽ എട്ടു വർഷങ്ങൾക്ക് ശേഷം താരദമ്പതികൾ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന് റിപോർട്ടുകൾ പ്രചരിക്കുകയാണ് (തുടർന്നു വായിക്കുക)