ഗുണ്ട ബിനു ഇനി ഓർമ; ശരത് ഉണ്ണിത്താൻ അന്തരിച്ചു
- Published by:meera_57
- news18-malayalam
Last Updated:
നാല് ദിവസം മുമ്പ് വരെ ഇൻസ്റ്റഗ്രാമിൽ ഇദ്ദേഹം ആക്റ്റീവ് ആയിരുന്നു
അറിയപ്പെടുന്ന മിമിക്രി കലാകാരൻ ശരത് ഉണ്ണിത്താൻ (Sarath Unnithan). അമേരിക്കയിൽ വച്ച് കുഴഞ്ഞുവീണാണ് അന്ത്യം. നാല് ദിവസം മുമ്പ് വരെ മുൻപ് വരെ ഇൻസ്റ്റഗ്രാമിൽ ഇദ്ദേഹം ആക്റ്റീവ് ആയിരുന്നു. ഗുണ്ടാ ബിനു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വിയോഗവിവരം സംബന്ധിച്ച് നടി സ്നേഹ ശ്രീകുമാർ ഫേസ്ബുക്ക് കുറിപ്പുമായി എത്തി. മാർച്ച് 31ന് ഇദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു.
"പ്രിയ കലാകാരന്‍, അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ, അമേരിക്കയില്‍ വച്ച് മരണപ്പെട്ട വിവരം വേദനയോടെ അറിയിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.," സ്നേഹ കുറിച്ചു.
Summary: Well-known mimicry artist Sarath Unnithan passed away after collapsing in the United States. He was active on Instagram until four days ago. He was notable for his role as Gunda Binu. Actress Sneha Sreekumar took to Facebook to announce his death. March 31 was his birthday
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 04, 2026 10:06 AM IST









