B28| ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027-ഓടെ; പറക്കുമോ ? ഏത് റൂട്ടിൽ?
- Published by:Rajesh V
- news18-malayalam
Last Updated:
വേഗത മണിക്കൂറിൽ 250 കിലോമീറ്റർ ആയിരിക്കും. യാത്രക്കാർക്കായി സർവീസ് ആരംഭിക്കുന്നതിന് മുൻപ് വിപുലമായ പരിശോധനകളും ട്രയൽ റണ്ണുകളും നടക്കും
advertisement
ബെംഗളൂരുവിലെ ബിഇഎംഎൽ (BEML) റെയിൽ കോച്ച് കോംപ്ലക്സിൽ വികസിപ്പിക്കുന്ന ഈ പദ്ധതിക്ക് 2024 ഒക്ടോബറിലാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) അനുമതി നൽകിയത്. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള രണ്ട് ട്രെയിൻ സെറ്റുകളാണ് നിലവിൽ നിർമ്മിക്കുന്നത്. ഇതിന്റെ പ്രവർത്തന വേഗത മണിക്കൂറിൽ 250 കിലോമീറ്റർ ആയിരിക്കും. യാത്രക്കാർക്കായി സർവീസ് ആരംഭിക്കുന്നതിന് മുൻപ് വിപുലമായ പരിശോധനകളും ട്രയൽ റണ്ണുകളും നടക്കും.
advertisement
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിലെ സൂറത്ത്-വാപി സെക്ഷനിലെ 97 കിലോമീറ്റർ ദൂരത്തിലായിരിക്കും B28 ആദ്യമായി സർവീസ് നടത്തുക. 2027 ഓഗസ്റ്റോടെ ഇത് പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ വലിയ പദ്ധതിയുടെ ഭാഗമാണിത്.
advertisement
866.87 കോടി രൂപയുടെ കരാറിലാണ് എട്ട് കാറുകൾ വീതമുള്ള ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ചെയർ കാർ കോൺഫിഗറേഷൻ ആയിരിക്കും ട്രെയിനിൽ ഉണ്ടാവുക.പിന്നിലേക്ക് ചരിക്കാവുന്നതും കറക്കാൻ സാധിക്കുന്നതുമായ അത്യാധുനിക സീറ്റുകൾ. ഓൺബോർഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ എന്നിവയും ഇതിലുണ്ടാകും.
advertisement






