ജയിലർ ഒരു മാസത്തിനകം ഒടിടിയിലേക്ക്; സ്ട്രീമിങ് വിവരങ്ങൾ പുറത്ത്

Last Updated:
ഓഗസ്റ്റ് 10-ന് വ്യാഴാഴ്ച റിലീസ് ചെയ്‌ത ചിത്രം ലോകമെമ്പാടുമായി വാരാന്ത്യം 300 കോടിയിലധികം രൂപ കളക്ഷൻ നേടി
1/6
Jailer, Jailer movie, Jailer release, Rajinikanth, Ranijikanth in Jailer, ജെയ്‌ലർ, ജെയ്‌ലർ റിലീസ്, Jailer, Jailer film, Jailer collection, Jailer ott, Jailer sun nxt, Rajanikanth, Mohanlal, Sun Pictures, ജയിലർ, ജയിലർ ഒടിടി, സൺ നെക്സ്റ്റ്, മോഹൻലാൽ, രജനികാന്ത്
സൂപ്പർസ്റ്റാർ രജനികാന്ത് മുഖ്യവേഷത്തിലെത്തുന്ന ജയിലർ സിനിമ ഇപ്പോൾ ബോക്സോഫീസിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ചിത്രം ഇതിനോടകം തിയറ്ററുകളെ ഇളക്കിമറിച്ചു. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ഇന്ത്യൻ ചിത്രമായി ജയിലർ മാറി. ഇതോടെ ചിത്രത്തിന്‍റെ ഒടിടി റിലീസിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.
advertisement
2/6
Jailer, Jailer movie, Jailer release, Rajinikanth, Ranijikanth in Jailer, ജെയ്‌ലർ, ജെയ്‌ലർ റിലീസ്
ഇപ്പോഴിതാ ജയിലർ സിനിമയുടെ ഒടിടി സ്ട്രീമിങ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് കലാനിധി മാരന്റെ പ്രൊഡക്ഷൻ ഹൗസായ സൺ പിക്ചേഴ്സാണ് ജയിലറിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.
advertisement
3/6
Jailer, Jailer movie, Jailer release, Rajinikanth, Ranijikanth in Jailer, ജെയ്‌ലർ, ജെയ്‌ലർ റിലീസ്, Jailer, Jailer film, Jailer collection, Jailer ott, Jailer sun nxt, Rajanikanth, Mohanlal, Sun Pictures, ജയിലർ, ജയിലർ ഒടിടി, സൺ നെക്സ്റ്റ്, മോഹൻലാൽ, രജനികാന്ത്
സൺ എൻഎക്‌സ്‌ടി പ്ലാറ്റ്‌ഫോമിൽ ആയിരിക്കും ജയിലർ സിനിമ എത്തുക. കൂടാതെ, സൺ നെറ്റ്‌വർക്ക് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളിൽ ജയിലറിന്റെ സാറ്റലൈറ്റ് അവകാശം നേടിയിട്ടുണ്ട്.
advertisement
4/6
Jailer, Jailer movie, Jailer release, Rajinikanth, Ranijikanth in Jailer, ജെയ്‌ലർ, ജെയ്‌ലർ റിലീസ്, Jailer, Jailer film, Jailer collection, Jailer ott, Jailer sun nxt, Rajanikanth, Mohanlal, Sun Pictures, ജയിലർ, ജയിലർ ഒടിടി, സൺ നെക്സ്റ്റ്, മോഹൻലാൽ, രജനികാന്ത്
28 ദിവസം തിയറ്ററിൽ പ്രദർശനം പൂർത്തിയാക്കിയശേഷം ജയിലർ സൺ എൻഎക്‌സ്‌ടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നൽകിയിട്ടില്ലെങ്കിലും സെപ്റ്റംബർ 6-നോ 7-നോ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് സൂചന.
advertisement
5/6
Jailer, Jailer movie, Jailer release, Rajinikanth, Ranijikanth in Jailer, ജെയ്‌ലർ, ജെയ്‌ലർ റിലീസ്, Jailer, Jailer film, Jailer collection, Jailer ott, Jailer sun nxt, Rajanikanth, Mohanlal, Sun Pictures, ജയിലർ, ജയിലർ ഒടിടി, സൺ നെക്സ്റ്റ്, മോഹൻലാൽ, രജനികാന്ത്
ഓഗസ്റ്റ് 10-ന് വ്യാഴാഴ്ച റിലീസ് ചെയ്‌ത ചിത്രം ലോകമെമ്പാടുമായി വാരാന്ത്യം 300 കോടിയിലധികം രൂപ കളക്ഷൻ നേടി. ഇന്ത്യൻ തീയറ്ററുകളിൽ നാലാം ദിവസം, എല്ലാ ഭാഷകളിൽ നിന്നുമുള്ള കളക്ഷൻ ഉൾപ്പടെ ഏകദേശം 38 കോടി രൂപ ചിത്രം നേടിയതായി റിപ്പോർട്ട്. ആദ്യവാരം അവസാനിച്ചപ്പോൾ, ഇന്ത്യയിൽ ജയിലർ 146.40 കോടി രൂപയാണ് നേടിയത്.
advertisement
6/6
Mohanlal, Mohanlal movie, Jailer, Jailer movie, ജയ്‌ലർ, മോഹൻലാൽ, രജനികാന്ത്
സംവിധായകൻ നെൽസൺ സംവിധാനം ചെയ്ത് കലാനിധി മാരന്റെ സൺ പിക്‌ചേഴ്‌സ് നിർമിച്ച തമിഴ് ഭാഷയിലെ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ജയിലർ. രജനികാന്തിന് പുറമെ, അതിഥിവേഷത്തിൽ മോഹൻലാൽ, വിനായകൻ, രമ്യാ കൃഷ്ണൻ, വസന്ത് രവി, സുനിൽ, മിർണ മേനോൻ, യോഗി ബാബു എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement