1995ൽ വഴവിൽ കൂടാരം എന്ന സിനിമയിൽ ചെറുവേഷം ചെയ്തുകൊണ്ടാണ് ജോജു ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഫ്രണ്ട്സ്, ഇൻഡിപെൻഡൻസ്, ദാദാസാഹിബ്, രാക്ഷസരാജാവ്, രാവണപ്രഭു, പ്രജ, പട്ടാളം, വാർ ആന്റ് ലവ്, മനസ്സിനക്കരെ തുടങ്ങിയ ഹിറ്റ് സിനിമകളിലൊക്കെ ചെറിയ വേഷങ്ങളിൽ ജോജി പ്രത്യക്ഷപ്പെട്ടു. എന്നാൽ അതൊന്നും കരിയറിൽ ബ്രേക്ക് നൽകുന്നതായിരുന്നില്ല.
കലാകാരനെന്ന നിലയിൽ തുടക്കകാലത്ത് ഏറെ കഷ്ടപ്പാടുകളും യാതനകളും ദാരിദ്ര്യവും അനുഭവിച്ചച്ചയാളാണ് ജോജു ജോർജ്. ഇത് അദ്ദേഹം തന്നെ പലതവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ജോജുവിനെക്കുറിച്ച് പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ഒരു ഓഡിഷനായി പൊള്ളാച്ചിയിൽ എത്തിയ ജോജു, റൂം എടുക്കാൻ പണമില്ലാത്തതിനാൽ പൊള്ളാച്ചി ചന്തയിൽ ചാക്ക് വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ടെന്നാണ് ലാൽജോസ് പറയുന്നത്. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജോജു ജോർജ്ഇതേക്കുറിച്ച് പറഞ്ഞ ലാൽജോസിന്‍റെ വാക്കുകൾ ഇങ്ങനെയാണ്, ''ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ ജോജു ജോര്‍ജ് പൊള്ളാച്ചിയിലെത്തി. തലേദിവസം രാത്രിയിൽ എത്തിയ ജോജു, താമസിക്കാന്‍ ഒരു റൂമെടുക്കാന്‍ പൈസ ഇല്ലാത്തതുകൊണ്ട് രാത്രിയില്‍ പൊള്ളാച്ചി ചന്തയില്‍ കിടന്നിട്ടുണ്ട്. രാവിലെ കാളകള്‍ ചന്തയില്‍ വരും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന് അന്ന് മൂന്ന് രൂപയോ മറ്റോ കൊടുക്കണം. ആ പൈസ കൊടുത്താണ് അവിടെ ചാക്ക് വിരിച്ച് കിടന്നത്. തുടര്‍ന്ന് പൈപ്പിന്‍ വെള്ളത്തില്‍ പ്രഭാത കൃത്യങ്ങള്‍ കഴിച്ച് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നല്ലൊരു ഷര്‍ട്ട് ഇട്ട് ഓഡിഷന് ഫ്രഷായി ജോജു വന്നു. ഏതോ ബെന്‍സില്‍ വന്നിറങ്ങിയ ആളാണെന്ന ഭാവത്തില്‍ പോയി നിന്നത് എനിക്ക് അറിയാം'' ലാല്‍ജോസ് പറഞ്ഞു.