Summer Bumper | സമ്മർ ബമ്പർ: 10 കോടി ഒന്നാം സമ്മാനമാടിച്ച ടിക്കറ്റ് വിറ്റത് പാലക്കാട്ടെ ഏജന്റ്
- Published by:meera_57
- news18-malayalam
Last Updated:
ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനും ലഭിച്ചു. അതും പാലക്കാട് ജില്ലയിലെ ഏജന്റ് ആണ് വിറ്റത്
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ഭാഗ്യക്കുറി (Summer Bumper Lottery) നറുക്കെടുപ്പിൽ 10 കോടി രൂപയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു. പാലക്കാട് ജില്ലയിലെ ഏജൻ്റ് മധുസൂദനനാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനും ലഭിച്ചു. പാലക്കാട് ജില്ലയിലെ ഏജൻ്റ് ഫർസാന ആർ. ആണ് രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
ഇത്തവണത്തെ സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വില്പനയാണ് നടന്നത്. 41,73,410 ടിക്കറ്റുകളുടെ വില്പന നടന്നു. ആകെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 11,96,220 എണ്ണം ടിക്കറ്റുകൾ ഇവിടെ വിറ്റു. തൃശ്ശൂരിൽ 4,33,320, തിരുവനന്തപുരം 4,28,750 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വില്പന.
കഴിഞ്ഞ വർഷം 36 ലക്ഷം സമ്മർ ബമ്പർ ടിക്കറ്റുകളാണ് വിറ്റത്. ആ റെക്കോഡാണ് ഇത്തവണ മറികടന്നത്.
സമ്മർ ബമ്പർ
മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും.
advertisement
കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ വിറ്റത്. 250 രൂപയായിരുന്നു ഓരോ ടിക്കറ്റിൻ്റെയും വില.
Summary: The first prize of Rs 10 crore was won by ticket number SB 517026 in the Kerala State Lottery's Summer Bumper Lottery draw. The first prize winning ticket was sold by agent Madhusudhanan of Palakkad district. The other five series with the same number will receive a consolation prize of Rs 1 lakh each. The second prize of Rs 1 crore was also won by ticket SE 660573
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 28, 2026 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Summer Bumper | സമ്മർ ബമ്പർ: 10 കോടി ഒന്നാം സമ്മാനമാടിച്ച ടിക്കറ്റ് വിറ്റത് പാലക്കാട്ടെ ഏജന്റ്









