ഭർത്താവിനെ സ്വന്തം അനുജത്തി തട്ടിയെടുത്തു; ഷൂട്ടിങ്ങിനിടെ തല്ലുകൊണ്ട് കാഴ്ചപോയ നടിയുടെ ജീവിതം

Last Updated:
പാതിയടഞ്ഞ കണ്ണുകളുമായായിരുന്നു പിന്നീടുള്ള അവരുടെ നാളുകൾ. ഷൂട്ടിംഗ് മാറ്റിമറിച്ച നടിയുടെ ജീവിതം
1/6
വെല്ലുവിളികൾ ജീവിതത്തിന്റെ ഭാഗമാണ്. അത് തരണം ചെയ്ത് എവിടെവരെ എത്തുന്നുവോ, അവിടെ ജീവിതവിജയം കാത്തിരിക്കും. ഷൂട്ടിങ്ങിനിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്‌ടമാവുകയും, സ്വന്തം കുടുംബം തകർന്നു പോവുകയും ചെയ്തിട്ടും ശക്തമായ തിരിച്ചുവരവ് നടത്തിയ നടിയാണ് ലളിതാ പവാർ (Lalita Pawar). 1942ലെ 'ജംഗ്-ഇ-ആസാദി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജീവിതം മാറിമറിഞ്ഞ സംഭവം ഉണ്ടായത്. നടൻ ശക്തമായി മുഖത്തടിച്ചതു മൂലം അവരുടെ മുഖത്തെ ഒരു ഞരമ്പിന് കേടുപാടുകൾ സംഭവിച്ചു. ഇത് ലളിതയുടെ മുഖത്ത് ഭാഗിക പക്ഷാഘാതം സൃഷ്‌ടിച്ചു

advertisement
2/6
മുഖത്തേറ്റ ക്ഷതം, അവർക്ക് ജീവിതകാലം മുഴുവൻ നീളുന്ന കാഴ്ചവൈകല്യം നൽകിയിരുന്നു. പാതിയടഞ്ഞ കണ്ണുകളുമായായിരുന്നു പിന്നീടുള്ള അവരുടെ ജീവിതം. മൂന്ന് വർഷക്കാലം അവർ കിടന്ന കിടപ്പിലായി. കണ്ണിലെ ആ പ്രശ്നം മൂലം മുഖത്ത് സംഭവിച്ച മാറ്റം ലളിതാ പവാറിന് ദുഷ്‌ടയായ അമ്മയുടേയോ രണ്ടാനമ്മയുടെ റോളുകൾ യഥേഷ്‌ടം നൽകിപ്പോന്നു. എന്നാലവർ നിശബ്ദ സിനിമകളിലും ആദ്യകാല ശബ്ദ ചിത്രങ്ങളിലും നായികാവേഷം ചെയ്തിരുന്നു. തന്റെ പന്ത്രണ്ടാം വയസിൽ അഭിനയജീവിതം ആരംഭിച്ച ലളിതാ പവാർ, അപകടം മൂലം കാഴ്ച നഷ്‌ടപ്പെടുന്നത്‌ വരെ 40ലേറെ സിനിമകളിൽ നായികാവേഷം അവതരിപ്പിച്ചു (തുടർന്ന് വായിക്കുക)

3/6
അംബ ലക്ഷ്മൺ റാവു ഷഗുൻ എന്നാണ് ലളിത പവാറിന്റെ യഥാർത്ഥ നാമം. കേവലം ഒൻപതു വയസ് പ്രായമുള്ളപ്പോൾ, 'രാജ ഹരിശ്ചന്ദ്ര' എന്ന സിനിമയിൽ ബാലതാരമായി. സുന്ദരിയായ ലളിത നായികയായി മാറാൻ പിന്നെ അധികകാലം വേണ്ടിവന്നില്ല. ഏഴു പതിറ്റാണ്ടു കാലം നീളുന്ന കരിയറിൽ അവർ വിവിധ ഭാഷകളിലായി 700ലധികം സിനിമകളിൽ അഭിനയിച്ചു. ഹിന്ദി, മറാത്തി, ഗുജറാത്തി ഭാഷകളിലാണ് അവർ വേഷമിട്ടത്. രൂക്ഷമായി സംസാരിക്കുന്ന അമ്മായിയമ്മയുടെ റോളുകളേക്കാൾ മികച്ച കഴിവായിരുന്നു ലളിതാ പവാറിനുണ്ടായിരുന്നത്

4/6
നെഗറ്റീവ് വേഷങ്ങളുടെ പേരിൽ ഓർക്കപ്പെടുന്നുവെങ്കിലും, ആനന്ദ് (1971) പോലുള്ള സിനിമകളിലെ പ്രകടനം വേറിട്ടതായി. ഇതിൽ ഒരു ആശുപത്രിയിലെ സഹാനുഭൂതിയുള്ള മേട്രന്റെ വേഷമായിരുന്നു അവർ ചെയ്തത്. ശ്രീ 420 (1955) എന്ന സിനിമയിൽ കർക്കശക്കാരിയായ ഭൂവുടമയായിരുന്നു അവർ. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 1961ൽ ലളിത പവാറിന് പത്മശ്രീ നൽകി രാജ്യം ആദരിച്ചു. എന്നാൽ, വ്യക്തിജീവിതത്തിലേക്ക് കടക്കുമ്പോൾ, ലളിത പവാറിന്റെ ജീവിതം സിനിമയിലേതുപോലെ വിജയകരമായിരുന്നില്ല. വിവാഹബന്ധത്തിലും മറ്റും ഈ പ്രശ്നം സൃഷ്‌ടിച്ച വെല്ലുവിളികൾ അത്ര വലുതായിരുന്നു

5/6
ലളിത പവാർ കണ്ണിനും മുഖത്തുമേറ്റ പരിക്കിന് ചികിത്സയിൽ കഴിയുന്ന വേളയിൽ തന്നെ അവരുടെ ഭർത്താവ് ഗണപത്ര പവാർ ലളിതയുടെ സ്വന്തം അനുജത്തിയുമായി അടുപ്പം തുടങ്ങിയിരുന്നു. അധികം വൈകാതെ ഇയാൾ ലളിതയെ ഉപേക്ഷിച്ച് അനുജത്തിയെ വിവാഹം കഴിച്ച് ജീവിതം ആരംഭിച്ചു. ഗണപത്ര പവാർ ഒരു ചലച്ചിത്ര നിർമാതാവായിരുന്നു. തന്റെ വ്യക്തിജീവിതത്തിലേറ്റ പ്രഹരം വലുതായിരുന്നു എങ്കിലും, പിൽക്കാലത്ത് ലളിത മറ്റൊരു നിർമാതാവായ രാജ്‌കുമാർ ഗുപ്തയുടെ ഭാര്യയായി. അതിനു ശേഷമായിരുന്നു സിനിമാ ലോകത്തേക്കുള്ള അവരുടെ ശക്തമായ തിരിച്ചുവരവ്

6/6
അവസാന നാളുകളിൽ ലളിത പവാർ മുംബൈയിലെ ജുഹുവിലായിരുന്നു താമസം. മകൻ സഞ്ജയ് പവാറിനും മക്കൾക്കുമൊപ്പമായിരുന്നു അവർ. 1998ൽ പൂനെയിൽ വച്ചായിരുന്നു ലളിത പവാറിന്റെ അന്ത്യം. വായിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ലളിത. മരണവിവരം മൂന്നു ദിവസങ്ങൾക്ക് ശേഷം മാത്രമേ പരസ്യമാക്കിയിരുന്നുള്ളൂ

ടയറിന് അടിയിൽ ചെറുനാരങ്ങാ വച്ച് വണ്ടി ഇറക്കിയ യുവതി രണ്ടാം നിലയിൽ നിന്ന് താഴേക്ക്

  • മഹീന്ദ്ര ഥാർ ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ വാഹനം ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു.

  • 29കാരിയായ മാനി പവാറും ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തിൽ ഉണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

  • അപകടത്തിൽ ഇരുവരും ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

View All
advertisement