മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് മല്ലിക സുകുമാരൻ. കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാൾ. തീർത്തും ലളിതമായ പിറന്നാൾ ആഘോഷമാണ് ഇത്തവണ ഒരുക്കിയത്. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം പൃഥ്വിരാജ് എത്തുന്നത് അമ്മയുടെ പിറന്നാൾ ആഘോഷത്തിനാണ്