Mammootty | മമ്മൂട്ടി വെളുപ്പിന് അഞ്ചു മണിക്ക് സ്റ്റുഡിയോയിൽ; ഫലമായി കിട്ടിയത് എക്കാലത്തെയും സൂപ്പർഹിറ്റ് ഡയലോഗ്
- Published by:meera_57
- news18-malayalam
Last Updated:
ഈ ചിത്രം ഇറങ്ങുമ്പോൾ മമ്മൂട്ടിക്ക് പ്രായം 38 വയസ് മാത്രം
മലയാള സിനിമയിലെ തലമുതിർന്ന അഭിനേതാക്കളായ മമ്മൂട്ടിയും (Mammootty) മോഹൻലാലും (Mohanlal) ഉൾപ്പെടുന്ന താരങ്ങൾ പലരും പുതുതലമുറയ്ക്ക് അച്ചടിച്ചിറക്കാത്ത പുസ്തകം പോലെയാണ്. അവരിൽ നിന്നും പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. ഇരുപതുകാരും മുപ്പതുകാരുമായ നായകന്മാർ ഇവർക്ക് ശേഷം വന്നു പോയെങ്കിലും, ഇന്നും മലയാള സിനിമയിൽ ബിഗ് Mമാരായ മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന ഒരു ചിത്രം ഇറങ്ങാൻ പോകുന്നു എന്ന് കേട്ടാൽ മാത്രം മതി ഹൈപ്പ് വാനോളം ഉയരാൻ. പുതുവർഷത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെതുമായ പ്രതീക്ഷാ നിർഭരമായ ചിത്രങ്ങൾ വരാനിരിക്കുന്നു
advertisement
മമ്മൂട്ടി എന്ന നടൻ തന്റെ എഴുപതുകളിലും നടത്താത്ത പരീക്ഷണങ്ങൾ ഇല്ല എന്ന് വേണം പറയാൻ. കാതലും ഭ്രമയുഗവും നന്പകൽ നേരത്ത് മയക്കവും എല്ലാം അതിനുദാഹരണം. ചെറുപ്പ കാലങ്ങളിൽ മുതിർന്ന വ്യക്തി എന്ന് തോന്നിക്കുന്ന കഥാപാത്രങ്ങൾ നിറയെ കൈകാര്യം ചെയ്തിരുന്ന മമ്മൂട്ടി, ഇന്ന് യൂത്തിനൊപ്പം പിടിച്ചു നിൽക്കുന്ന, അല്ലെങ്കിൽ, അവരെയും വെല്ലുന്ന വേഷങ്ങൾ ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട്. എന്നാൽ, എടുക്കാൻ സാധിക്കുന്ന റിസ്കുകൾ എന്തെല്ലാം ഉണ്ടോ അതെല്ലാം അദ്ദേഹം എടുത്തു കഴിഞ്ഞു. ഇനിയും അതിനുള്ള പരിശ്രമത്തിലുമാണ്. അത്തരത്തിൽ ഒരു മമ്മുക്ക കാലം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ (തുടർന്ന് വായിക്കുക)
advertisement
ഈ വർഷം രണ്ടു മമ്മൂട്ടി ചിത്രങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ആദ്യം എത്തിയത് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' എന്ന സിനിമയാണ്. അതിനു പിന്നാലെ റീ-റിലീസ് ചിത്രമായ 'ഒരു വടക്കൻ വീരഗാഥ'യും വന്നു. പ്രശസ്ത രചയിതാവും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന ചിത്രത്തിൽ ചന്തുവായി പ്രേക്ഷകരുടെ മുന്നിൽ നിറഞ്ഞാടാൻ അവസരം ലഭിച്ച നടനാണ് മമ്മൂട്ടി. ഉണ്ണിയാർച്ചയുടെ വേഷത്തിൽ നടി മാധവിയും എത്തി
advertisement
ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചപ്പോൾ, മമ്മൂട്ടി തുടക്കത്തിൽ ഒന്ന് പകച്ചു. നിർമാതാവായ പി.വി. ഗംഗാധരനായിരുന്നു ഇത്തരമൊരു വേഷത്തിലേക്ക് അദ്ദേഹത്തെ ആദ്യം ക്ഷണിച്ചത്. താൻ ചന്തുവാകണം എന്ന് കേട്ടതും മറ്റു കഥാപാത്രങ്ങൾക്ക് ലഭിച്ചത് പോലുള്ള പ്രതികരണമായിരുന്നില്ല അദ്ദേഹത്തിന്റേത്. വില്ലൻ വേഷം ചെയ്യേണ്ടി വരുമോ എന്നോർത്ത് അൽപ്പം പകച്ച മമ്മൂട്ടിയോട് ചരിത്രത്തിലെ തന്നെ ചതിയനല്ലാത്ത ചന്തുവിനെ അവതരിപ്പിക്കാൻ വേണ്ടിയാണ് നിർമാതാവും സംവിധായകനും ക്ഷണിച്ചത്
advertisement
ഈ സിനിമയുടെ ഡബ്ബിംഗ് വേളയിൽ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി മമ്മൂട്ടി ചെയ്ത ഒരു കാര്യമുണ്ട്. അതിരാവിലെ ഉണർന്നു സ്റ്റുഡിയോയിൽ പോയ കഥയുണ്ട് ചന്തുവിന്. പുലർച്ചെ ഉണർന്ന ശേഷം സംസാരിച്ചു നോക്കിയിട്ടുള്ളവർക്ക് ഇക്കാര്യം മനസിലാകും. ഉന്മേഷത്തോടെ ഒരു ചായ കുടിച്ച ശേഷം എങ്ങനെയാണോ, അതുപോലെയാകില്ല അന്നേരത്തെ ശബ്ദം. ആ ശബ്ദ ശൈലി തന്റെ കഥാപാത്രത്തിന് ആവശ്യമെന്നു മനസിലാക്കിയ മമ്മൂട്ടി അതിനു വേണ്ടി മാത്രം ഉറക്കമുണർന്ന് നേരെ പോയത് ഡബ്ബിങ് സ്റ്റുഡിയോയിലേക്ക്
advertisement
'ഒരു വടക്കൻ വീരഗാഥ'യുടെ ക്ളൈമാക്സ് രംഗത്തിൽ പറയുന്ന ഏതാനും വാചകങ്ങളുടെ ഉത്ഭവം ആ സ്റ്റുഡിയോയിൽ നിന്നുമായിരുന്നു. 'എനിക്ക് പിറക്കാതെ പോയ മകനല്ലേ ഉണ്ണീ നീ' എന്ന വാത്സല്യം ചേർന്ന ഡയലോഗിന് ബെയ്‌സ് കൂടുതൽ കിട്ടാൻ വേണ്ടിയാണ് മമ്മൂട്ടി അന്ന് പുലർച്ചെ സ്റ്റുഡിയോയിലേക്ക് പോയത്. ഒരു ഓൺലൈൻ മാധ്യമത്തോട് സംവദിക്കുന്നതിനിടെയാണ് മമ്മൂട്ടി ഇക്കാര്യത്തെക്കുറിച്ച് വിശദമാക്കിയത്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, ബാലൻ കെ. നായർ, ക്യാപ്റ്റൻ രാജു തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു







