കഴിഞ്ഞ ദിവസം ഒരേ വേദിയിൽ മൂന്നു ചിത്രങ്ങളുടെ പരിപാടിയുടെ ഉദ്‌ഘാടകനായി എത്തിയതാണ് നടൻ മമ്മൂട്ടി (Mammootty). ചാവേർ (Chaver), മാളികപ്പുറം (Malikapuram) സിനിമകളുടെ ട്രെയ്‌ലർ ലോഞ്ചും 2018 എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചും ഒരിടത്തു തന്നെ അരങ്ങേറി. മൂന്നു ചിത്രങ്ങളുടെയും അണിയറപ്രവർത്തകരും അഭിനേതാക്കളും ഒരു സ്റ്റേജിൽ തന്നെ ഒത്തുചേർന്ന അപൂർവ കാഴ്ചയും അരങ്ങേറി
പൊതുവെ വളരെ കുറച്ചു മാത്രം സംസാരിക്കുന്നു എന്ന് പറയപ്പെടാറുള്ള മമ്മുക്ക പക്ഷെ അവസരം കിട്ടിയാൽ ഒന്ന് ട്രോളാനും മടിക്കില്ല എന്നതിന് ഉദാഹരണമായി മാറി ഈ വേദി. കയ്യിൽ കിട്ടിയതാകട്ടെ ജോയ് മാത്യുവിനേയും. പിന്നെ ഒറ്റൊരു കാച്ചലാ. ഇവർക്കൊപ്പം നിന്ന ചാക്കോച്ചൻ ചിരിയടക്കാൻ പ്രയാസപ്പെട്ടു. മമ്മുക്ക പറഞ്ഞത് എന്താണെന്ന് അറിയാൻ ഏവർക്കും ആകാംക്ഷ കാണും (തുടർന്ന് വായിക്കുക)