'നാലാം നിലയിൽ നിന്ന് തള്ളിയിടുമെന്ന് പറഞ്ഞ് അഭിനേതാക്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്'; മണിരത്നം

Last Updated:
നടീനടന്മാര്‍ക്ക് അഭിനയിച്ചുകാണിച്ചു കൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ലെന്ന് മണിരത്‌നം വ്യക്തമാക്കി
1/5
 തെന്നിന്ത്യൻ സിനിമാ മേഖലയിൽ മികച്ച രീതിയിൽ സംവിധാനം ചെയ്ത് നിരവധി ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് മണിരത്നം. അഭിനേതാക്കളോട് സംസാരിക്കുന്ന രീതിയെ കുറിച്ചും മികച്ച രീതിയിൽ സിനിമ ലഭിക്കുന്നതിനായി എന്തൊക്കെയാണ് ചെയ്യുന്നതെന്നും വിശദീകരിച്ചിരിക്കുകയാണ് മണിരത്നം. ത​ഗ്‌ലൈഫിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മണിരത്നം തുറന്നു പറച്ചിൽ നടത്തിയത്.

advertisement
2/5
 താന്‍ ആഗ്രഹിച്ച പ്രകടനം ലഭിക്കുന്നതിനായി കെട്ടിടത്തില്‍നിന്ന് താഴേക്കെറിയുമെന്ന് അഭിനേതാക്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് സംവിധായകന്‍ മണിരത്‌നം പറയുന്നത്. ആ​ഗ്ര​ഹിച്ചത് ലഭിക്കുന്നതിനായി അഭിനേതാക്കൾക്ക് പൂർണസ്വാതന്ത്ര്യം നൽകുന്ന സംവിധായകനാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മണിരത്നം.

3/5
 എല്ലാവരോടും അങ്ങനെയല്ലെന്നാണ് സംവിധായകൻ ആദ്യം പറഞ്ഞത്. ചില ആളുകളെ നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്തേണ്ടിവരുന്ന സാഹചര്യങ്ങളുണ്ട്. ഞാന്‍ ചോദിക്കുന്നത് ചെയ്തില്ലെങ്കില്‍ നാലാം നിലയില്‍നിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് മണിരത്നം പറഞ്ഞത്.

4/5
 അഞ്ചുവയസ്സുള്ള കുട്ടികള്‍ക്ക് അസമയത്ത് ജോലി ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ചില അഭിനേതാക്കളോട് ചോദിക്കേണ്ടിവരും. എല്ലാത്തിനും ഒരൊറ്റ പരിഹാരമില്ലെന്നായിരുന്നു മണിരത്‌നത്തിന്റെ വാക്കുകള്‍.

5/5
 എന്നാൽ, നടീനടന്മാര്‍ക്ക് അഭിനയിച്ചുകാണിച്ചുകൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ലെന്നും മണിരത്‌നം വ്യക്തമാക്കി. നല്ലൊരു അഭിനേതാവിന് അത് അപമാനമായിട്ടാകും തോന്നുന്നത്. സംവിധായകനെ പൂര്‍ണ്ണമായി വിശ്വസിക്കുന്ന അഭിനേതാവാണ് കമല്‍ ഹാസനെന്നും മണിരത്‌നം വ്യക്തമാക്കി.

എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്

  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement