Pushpa 2 | തലൈവാ, നീങ്കളാ! അല്ലുവിന്റെ പുഷ്പയിൽ ഈ തമിഴ് സൂപ്പർസ്റ്റാർ ഉണ്ടാകുമോ?
- Published by:user_57
- news18-malayalam
Last Updated:
അദ്ദേഹത്തിന്റേത് അതിഥി വേഷമായിരിക്കും എന്നാണ് റിപ്പോർട്ട്
അല്ലു അർജുൻ (Allu Arjun) നായകനായ, രശ്‌മിക മന്ദാന (Rashmika Mandanna) നായികയായ 'പുഷ്പ: ദി റൈസ്' (Pushpa: The Rise) തെന്നിന്ത്യയിൽ മാത്രമല്ല, രാജ്യമെമ്പാടും തരംഗം തീർത്ത ചിത്രമാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദനം കൊണ്ട് മൂടിയ സിനിമ ബോക്സ് ഓഫീസിൽ വമ്പൻ കൊയ്‌ത്ത് കഴിഞ്ഞ ശേഷമേ ഓട്ടം നിർത്തിയുള്ളൂ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പുഷ്പ: ദി റൂൾ' (Pushpa: The Rule) അണിയറയിൽ പുരോഗമിക്കുകയാണ്
advertisement
advertisement
advertisement
നടൻ സൂര്യ ആയിരിക്കും ഈ സിനിമയുടെ ഭാഗമാവുകയത്രേ. മൂന്നാം ഭാഗം ഇറങ്ങുകയാണെങ്കിൽ, അത് 2025ലാവും ഇറങ്ങുക. സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കുറച്ച് മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്തിരുന്നു. അല്ലു അർജുൻ സാരി ധരിച്ച് മുഖത്ത് നീലയും ചുവപ്പും മേക്കപ്പ് ഇട്ടു കാണാമായിരുന്നു. വളകൾ, ആഭരണങ്ങൾ, മൂക്കുത്തികൾ, ജുമുക്കകൾ എന്നിവ ആഭരണമായിട്ടുണ്ട്
advertisement
advertisement