'കുറുപ്പ്' സിനിമ പോസ്റ്റിലെ കമന്റ്; വ്യക്തത വരുത്തി അഹാനയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും
Ahaana Krishna and Kurup movie officials clarify the row over her comment on movie thumbnail | അഹാനയുടെ കമന്റിന് 'അതിന് നീയേതാ' എന്ന് 'കുറുപ്പ്' സിനിമയുടെ പേരിലെ അക്കൗണ്ടിൽ നിന്നാണ് മറുപടി വന്നത്. സത്യാവസ്ഥ ഇതാണ്
News18 Malayalam | July 30, 2020, 8:41 AM IST
1/ 6
ദുൽഖർ സൽമാന്റെ പിറന്നാളിന് പുറത്തിറങ്ങിയ കുറുപ്പ് സിനിമയുടെ സ്നീക്ക് പീക്ക് വീഡിയോ ശ്രദ്ധേയമായിരുന്നു. ഈ പോസ്റ്റിൽ അഹാന കൃഷ്ണ നടത്തിയ ഇൻസ്റ്റഗ്രാം കമന്റിന് കീഴെ 'അതിന് നീയേതാ' എന്ന് സിനിമയുടെ പേരിലെ അക്കൗണ്ടിൽ വന്ന മറുപടിയുടെ സത്യാവസ്ഥയുമായി അഹാനയും അണിയറപ്രവർത്തകരും
2/ 6
'വീഡിയോ കൊള്ളാം പക്ഷെ തമ്പ്നെയിൽ മോശം, എന്നാണ് നീയിതു പഠിക്കുക' എന്ന് തമാശ രൂപേണ അഹാന ചോദിച്ച കമന്റിനാണ് മറുപടി കിട്ടിയത്. 'kuruppmovieofficial' എന്ന് പേരുള്ള പ്രൊഫൈലിൽ നിന്നുമാണ് മറുപടി
3/ 6
തമ്പ്നെയിലിന് കറുത്ത നിറം നൽകിയതാണ് അഹാന ഉദ്ദേശിച്ചത്. എന്നാൽ അഹാനയ്ക്ക് മറുപടി നൽകിയത് സിനിമയുമായി ബന്ധമില്ലാത്ത പേജിൽ നിന്നാണ്
4/ 6
Kurupmovie എന്നതാണ് തങ്ങളുടെ ഔദ്യോഗിക പേജെന്നും സിനിമയുടെ പേരുള്ള മറ്റു പേജുകൾ തങ്ങളുടേതല്ല എന്നും സിനിമയുടെ അണിയറയിൽ നിന്നും വിശദീകരണം
5/ 6
എന്നാൽ അഹാനയുടെ കമന്റിന് സിനിമയുടെ സംവിധായകൻ ശ്രീനാഥ് തന്നെ രസകരമായ മറുപടി കൊടുക്കുന്നു. തമ്പ്നെയിൽ ചെയ്ത നിമിഷ് രവിയോട് 'നീ ഇൻസ്റ്റഗ്രാമിന്റെ പോളി ടെക്നിക് പഠിക്കണം കേട്ടോ' എന്ന് രസകരമായ ഉത്തരമാണ് നൽകുന്നത്
6/ 6
ലോക്ക്ഡൗൺ സമയത്ത് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കുറുപ്പ്. സുകുമാരകുറുപ്പിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നതും നായക വേഷം ചെയ്യുന്നതും ദുൽഖർ സൽമാനാണ്