കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ച്ചകളൊരുക്കാൻ പെൻഡോറയെന്ന ഗ്രഹത്തിലെ താമസക്കാർ വീണ്ടും എത്തുന്നു.(Photo: Avatar/Twitter)
2/ 13
ഹോളിവുഡ് മാത്രമല്ല, ലോകം മുഴുവൻ കാത്തിരിക്കുന്ന ജെയിംസ് കാമറൂൺ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. (Photo: Avatar/Twitter)
3/ 13
1200 കോടി ബജറ്റിൽ ഒരുക്കുന്ന സിനിമയുടെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇത് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.(Photo: Avatar/Twitter)
4/ 13
2021 ഡിസംബർ 17നാണ് അവതാറിന്റെ രണ്ടാം പതിപ്പ് എത്തുക.(Photo: Avatar/Twitter)
5/ 13
ആദ്യ പതിപ്പിൽ കണ്ടതിലും ഗംഭീരമായ ദൃശ്യവിസ്മയമാണ് ജെയിംസ് കാമറൂൺ രണ്ടാം പതിപ്പിനായി ഒരുക്കുന്നത്.(Photo: Avatar/Twitter)
6/ 13
വിസ്മയം തീർക്കുന്ന ദൃശ്യങ്ങൾ സാങ്കൽപ്പികമല്ല, ഭൂമിയിലെ അത്ഭുത ദൃശ്യങ്ങൾ തന്നെയാണ് ഇതിനായി മാതൃകയാക്കിയതെന്നും അണിയറ പ്രവർത്തകര‍് പറയുന്നു.(Photo: Avatar/Twitter)
7/ 13
പുതിയ അവതാറിലൂടെ പൻഡോറയിലേക്ക് മാത്രമല്ല കാഴ്ച്ചക്കാരെ കൊണ്ടുപോകുക എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. (Photo: Avatar/Twitter)
8/ 13
അത്ഭുതത്താൽ കണ്ണ് തള്ളുന്ന മറ്റൊരു ലോകത്തിലേക്കാവും അവതാർ 2 പ്രേക്ഷകരെ എത്തിക്കുക എന്നുറപ്പ്.(Photo: Avatar/Twitter)
9/ 13
മുൻ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.(Photo: Avatar/Twitter)
10/ 13
രണ്ടാം ഭാഗത്തിൽ പെൻഡോറയിലെ താമസക്കാർക്ക് എന്തൊക്കെ വെല്ലുവിളികളാകും നേരിടേണ്ടി വരിക എന്നതാണ് സസ്പെൻസ്. മനുഷ്യൻ തന്നെയാകും രണ്ടാം ഭാഗത്തിലും വില്ലനായി എത്തുന്നത് എന്നു തന്നെ പ്രതീക്ഷിക്കാം.(Photo: Avatar/Twitter)
11/ 13
2009 ലാണ് അവതാർ ആദ്യ ഭാഗം പുറത്തിറങ്ങിയത്. (Photo: Avatar/Twitter)
12/ 13
ടൈറ്റാനിക്കിനും മുമ്പ് തന്നെ അവതാറിന്റെ തിരക്കഥ കാമറൂൺ തയ്യാറാക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ. (Photo: Avatar/Twitter)
13/ 13
തന്റെ മനസ്സിലുള്ള കഥ ദൃശ്യരൂപത്തിൽ പുറത്തിറക്കാനുള്ള സാങ്കേതിക വിദ്യകൾക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. (Photo: Avatar/Twitter)