advertisement

"പ്രണയമില്ലെങ്കിൽ എല്ലാം ശൂന്യം"; വിജയ്-തൃഷ അഭ്യൂഹങ്ങൾക്കിടെ തൃഷയുടെ പോസ്റ്റ് ചർച്ചയാകുന്നു

Last Updated:
2004-ൽ പുറത്തിറങ്ങിയ 'ഗില്ലി' മുതൽ ആരാധകർക്ക് പ്രിയപ്പെട്ട ജോഡിയാണ് വിജയും തൃഷയും
1/7
 തമിഴ് സിനിമാ ലോകത്തെ ഏറ്റവും പുതിയ ചർച്ചാവിഷയം വിജയും തൃഷ കൃഷ്ണനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ്. ഈ ചർച്ചകൾ കൊഴുക്കുന്നതിനിടയിൽ തൃഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സമാധാനത്തെയും പ്രണയത്തെയും കുറിച്ചുള്ള ഈ പോസ്റ്റ് തന്നെ ലക്ഷ്യം വെച്ചുള്ള ഗോസിപ്പുകൾക്കുള്ള മറുപടിയാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

2/7
 വിവാദങ്ങളോട് പ്രതികരിക്കാനോ ആരെയും ഒന്നും ബോധ്യപ്പെടുത്താനോ താൻ ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് തൃഷ നൽകുന്നത്.

3/7
 ഇവാങ്ക ഹിൽടൺ എന്ന കണ്ടന്റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റാണ് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഒരു റീൽ. 'ആരോടും ഒന്നിനും തർക്കിക്കാൻ താത്പര്യമില്ലാത്ത ഘട്ടത്തിലൂടെയാണ് ഞാൻ ജീവിതത്തിൽ കടന്നുപോകുന്നത്. ഒരു ആനയ്ക്ക് പറക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞാൽ ഞാനത് അംഗീകരിക്കും. അത് നിങ്ങൾ പറഞ്ഞത് ശരിയായതുകൊണ്ടല്ല, നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ്. എപ്പോഴും ശരിയായിരിക്കുക എന്നതിനേക്കാൾ, മനഃസമാധാനത്തിനാണ് പ്രാധാന്യമെന്ന് ഞാൻ പഠിച്ചു. ചില തർക്കങ്ങൾ തെറ്റിദ്ധാരണകളല്ല, അവ നിങ്ങളെ തളർത്തിക്കളയാനുള്ള ശ്രമമാണ്. അത്തരം ക്ഷണങ്ങളെ ചിരിച്ചുകൊണ്ട് നിരസിക്കുകയും എന്റെ മനഃസമാധാനം നിലനിർത്തുകയും ചെയ്യുന്നു', എന്നാണ് തൃഷ പങ്കുവെച്ച ഇവാങ്കയുടെ വാക്കുകൾ.

4/7
 പിന്നാലെയാണ് പ്രണയവുമായി ബന്ധപ്പെടുത്തി മറ്റൊരു സ്റ്റോറിയും തൃഷ പങ്കുവെച്ചത്. 'പ്രണയം പരമമല്ല, എന്നാൽ അതില്ലാത്തതെല്ലാം അർഥശൂന്യവുമാണ്', എന്നായിരുന്നു പോസ്റ്റ്. ഇതിനോട് ചേർത്ത് 'ഫാക്ട്' എന്നുകൂടി തൃഷ കുറിച്ചു.

5/7
 വർഷങ്ങളായി വിജയും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ കോളിവുഡിൽ പ്രചരിക്കാറുണ്ട്. അടുത്തിടെ വിജയും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നതോടെ ഈ ഗോസിപ്പുകൾക്ക് വീണ്ടും ജീവൻ വെച്ചു. മാർച്ച് 5-ന് ചെന്നൈയിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിൽ ഇരുവരും ഒരുമിച്ച് എത്തിയതും ഒന്നിച്ച് മടങ്ങിയതും അഭ്യൂഹങ്ങൾ വർദ്ധിപ്പിച്ചു.

6/7
 2004-ൽ പുറത്തിറങ്ങിയ 'ഗില്ലി' മുതൽ ആരാധകർക്ക് പ്രിയപ്പെട്ട ജോഡിയാണ് വിജയും തൃഷയും. തിരുപ്പാച്ചി, ആതി, കുരുവി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വർഷങ്ങൾ നീണ്ട ഇടവേള കഴിഞ്ഞ് 'ലിയോ' എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചപ്പോഴും ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി വലിയ ചർച്ചയായിരുന്നു.

7/7
 തുടർച്ചയായ ഗോസിപ്പുകളോട് വിജയ്യോ തൃഷയോ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, തൃഷയുടെ പുതിയ പോസ്റ്റ് ഇതിനകം തന്നെ സൈബർ ഇടങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

കാരവാനിൽ രഞ്ജിത്ത് മാത്രം; അതിക്രമത്തിന് ശേഷം നടിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല

  • ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

  • കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്, മറ്റ് ആളുകൾ ഉണ്ടോയെന്ന് അന്വേഷണം തുടരുന്നു

  • അതിക്രമത്തിന് ശേഷം രഞ്ജിത്ത് നടിയെ ഫോണിൽ വിളിച്ചെങ്കിലും നടി ഫോൺ എടുത്തില്ല

View All
advertisement