advertisement

പാണ്ഡവരുടെ പാദസ്പർശമേറ്റ തൃച്ചക്രപുരം; അനന്തപുരിയുടെ മനോഹരക്കാഴ്ചയുമായി ഈ പാറക്കോവിൽ

Last Updated:
തിരുവനന്തപുരം നഗരത്തിൻ്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന തൃച്ചക്രപുരം പാറക്കോവിലിൻ്റെ ഐതിഹ്യങ്ങളും ചരിത്രവും.
1/5
പാണ്ഡവർ അജ്ഞാതവാസകാലത്ത് ഇന്നത്തെ പാറക്കോവിൽ നിലനിൽക്കുന്ന സ്ഥലത്ത് താമസിച്ചതായും പാഞ്ചാലി പൂജിച്ചിരുന്ന ചതുർബാഹു വിഗ്രഹം ഭീമസേനനും പാഞ്ചാലിയും ചേർന്ന് ഒറ്റരാത്രികൊണ്ട് പ്രതിഷ്ഠിച്ചതായും തൃച്ചക്രപുരം ക്ഷേത്രം രൂപപ്പെട്ടതായും വിശ്വസിക്കപ്പെടുന്നു. അതിനാൽ സ്ത്രീകൾക്ക് ഈ ക്ഷേത്രത്തിൽ വലിയ ആത്മീയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു
പാണ്ഡവർ അജ്ഞാതവാസകാലത്ത് ഇന്നത്തെ പാറക്കോവിൽ നിലനിൽക്കുന്ന സ്ഥലത്ത് താമസിച്ചതായും പാഞ്ചാലി പൂജിച്ചിരുന്ന ചതുർബാഹു വിഗ്രഹം ഭീമസേനനും പാഞ്ചാലിയും ചേർന്ന് ഒറ്റരാത്രികൊണ്ട് പ്രതിഷ്ഠിച്ചതായും തൃച്ചക്രപുരം ക്ഷേത്രം രൂപപ്പെട്ടതായും വിശ്വസിക്കപ്പെടുന്നു. അതിനാൽ സ്ത്രീകൾക്ക് ഈ ക്ഷേത്രത്തിൽ വലിയ ആത്മീയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു.
advertisement
2/5
അനന്തപുരിയിലെ പ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ഒറ്റക്കൽ മണ്ഡപം' നിർമ്മിക്കാനുള്ള കൂറ്റൻ പാറ കൊണ്ടുപോയത് തൃച്ചക്രപുരം ക്ഷേത്രത്തിന്റെ മുൻവശത്തുനിന്നാണെന്ന് മതിലകം രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. കവടിയാർ കൊട്ടാരത്തിലെ ലക്ഷ്മിഭായ് തമ്പുരാട്ടിയും ഇക്കാര്യം അടുത്തകാലത്ത് ശരിവെച്ചിട്ടുണ്ട്.
അനന്തപുരിയിലെ പ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ഒറ്റക്കൽ മണ്ഡപം' നിർമ്മിക്കാനുള്ള കൂറ്റൻ പാറ കൊണ്ടുപോയത് തൃച്ചക്രപുരം ക്ഷേത്രത്തിൻ്റെ മുൻവശത്തുനിന്നാണെന്ന് മതിലകം രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. കവടിയാർ കൊട്ടാരത്തിലെ ലക്ഷ്മിഭായ് തമ്പുരാട്ടിയും ഇക്കാര്യം അടുത്തകാലത്ത് ശരിവെച്ചിട്ടുണ്ട്.
advertisement
3/5
പാരമ്പര്യ കേരള ശൈലിയിലുള്ള ഗോപുരവും തൂണുകളുള്ള ഹാളുകളും പാറക്കോവിലിന്റെ പ്രത്യേകതയാണ്. സമുദ്രനിരപ്പിൽ നിന്നും ഉയർന്ന പാറപ്പുറത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭക്തർക്ക് തിരുവനന്തപുരം നഗരത്തിന്റെ മനോഹരമായ കാഴ്ച ഇവിടെ നിന്നും ആസ്വദിക്കാനാകും.
പാരമ്പര്യ കേരള ശൈലിയിലുള്ള ഗോപുരവും തൂണുകളുള്ള ഹാളുകളും പാറക്കോവിലിൻ്റെ പ്രത്യേകതയാണ്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പാറപ്പുറത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭക്തർക്ക് തിരുവനന്തപുരം നഗരത്തിൻ്റെ മനോഹരമായ കാഴ്ച ഇവിടെ നിന്ന് ആസ്വദിക്കാനാകും.
advertisement
4/5
വിശ്വഹിന്ദു പരിഷത്ത് ദേവസ്വത്തിന്റെ കീഴിലുള്ള ഈ ക്ഷേത്രം കേവലം ഒരു ആരാധനാലയം മാത്രമല്ല, കഥകളി, മോഹിനിയാട്ടം, കർണാടക സംഗീതം തുടങ്ങിയ ശാസ്ത്രീയ കലകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ സാംസ്കാരിക കേന്ദ്രം കൂടിയാണ്.
വിശ്വഹിന്ദു പരിഷത്ത് ദേവസ്വത്തിൻ്റെ കീഴിലുള്ള ഈ ക്ഷേത്രം കേവലം ഒരു ആരാധനാലയം മാത്രമല്ല. കഥകളി, മോഹിനിയാട്ടം, കർണാടക സംഗീതം തുടങ്ങിയ ശാസ്ത്രീയ കലകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ സാംസ്കാരിക കേന്ദ്രം കൂടിയാണ്.
advertisement
5/5
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി അഞ്ച് ദിവസത്തെ ഉത്സവമായി ഇവിടെ ആഘോഷിക്കുന്നു. ക്ഷേത്രത്തിന് സമീപമുള്ള മാധവസ്വാമി ആശ്രമം എൻ.എസ്. ജനാർദ്ദനൻ പിള്ളയുടെ നേതൃത്വത്തിൽ നാരായണീയ പാരായണവും ഭജനകളും നടത്തി പ്രദേശത്തെ ആത്മീയ ചൈതന്യം നിലനിർത്തുന്നു.
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി അഞ്ച് ദിവസത്തെ ഉത്സവമായി ഇവിടെ ആഘോഷിക്കുന്നു. ക്ഷേത്രത്തിന് സമീപമുള്ള മാധവസ്വാമി ആശ്രമം എൻ.എസ്. ജനാർദ്ദനൻ പിള്ളയുടെ നേതൃത്വത്തിൽ നാരായണീയ പാരായണവും ഭജനകളും നടത്തി പ്രദേശത്തെ ആത്മീയ ചൈതന്യം നിലനിർത്തുന്നു.
advertisement
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
  • ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി

  • സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി

  • യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ 'ബ്ലൗസ് വലിച്ചുകീറൽ' പരാമർശം നടത്തിയെന്ന് ആരോപണം

View All
advertisement