Kunchacko Boban | കുഞ്ചാക്കോ ബോബന്റെ പ്രായം 32 വയസ്സോ? ആരാധകരെ കുഴക്കി പിറന്നാൾ പ്രഖ്യാപനം

Last Updated:
Internet baffled over the real age of Kunchacko Boban | 1997ലെ അനിയത്തിപ്രാവിലൂടെ മലയാള സിനിമയിൽ വന്ന ചാക്കോച്ചന്റെ പ്രായം 32 ആണോ?
1/6
 ഇന്ന് കുഞ്ചാക്കോ ബോബന്റെ പിറന്നാൾ. ലേഡി സൂപ്പർസ്റ്റാർ നയന്‍താരയും, മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത് ഈ ദിവസമാണ്. എന്നാൽ ഈ പോസ്റ്റർ പ്രഖ്യാപനത്തിനു ശേഷം പലർക്കും കൺഫ്യൂഷൻ തോന്നിയ കാര്യം താരത്തിന്റെ പ്രായത്തിലാണ്. ചാക്കോച്ചന്റെ യഥാർത്ഥ പ്രായം 32 ആണോ എന്നാണ് സംശയം

advertisement
2/6
 നിഗൂഢത നിറഞ്ഞ മാസ് ഗെറ്റപ്പിൽ മുഖംമൂടിയിൽ എത്തിയ ചാക്കോച്ചന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്

3/6
 ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്

4/6
 ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തില്‍ നയന്‍താരയ്ക്കൊപ്പം ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണ്ണമായും എറണാകുളമാണ് ചിത്രത്തിന്റെ ലൊക്കേഷൻ

5/6
 സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. ജിനു.വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്

6/6
 മലയാളത്തിലെ പ്രശസ്തരായ 32 സംവിധായകർ ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇതാണ് സംശയത്തിന്റെ കാരണവും. ചാക്കോച്ചന്റെ നാല്പത്തിനാലാം പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്ന് കരുതി വച്ച ട്രീറ്റ് ആയിരുന്നിത്. ഈ 32 പേരും ചാക്കോച്ചന്റെ സിനിമകൾ സംവിധാനം ചെയ്‌തു എന്നതാണ് നമ്പറിന് പിന്നിലെ പ്രത്യേകത

Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം

  • പ്രണയബന്ധങ്ങളിൽ ഉയർച്ച താഴ്ചകളും മുന്നേറ്റവും കാണാം

  • ചില രാശികൾക്ക് വെല്ലുവിളികളും തെറ്റിദ്ധാരണകളും

  • ബന്ധങ്ങൾ വളർത്താൻ മനസ്സിലാക്കലും ക്ഷമ

View All
advertisement