Jailer | വെറും നാലേ നാല് ദിവസം; രജനിയുടെ ജെയ്‌ലറിന്റെ തിയേറ്റർ കളക്ഷൻ തുക പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
പുറത്തിറങ്ങിയതോടെ നിരവധി റെക്കോർഡുകളാണ് രജനികാന്ത് ചിത്രം 'ജെയ്‌ലർ' തകർത്തത്
റെക്കോർഡുകൾ വീണ്ടും വീണ്ടും തകർക്കപ്പെടാനുള്ളതാണ് എന്നുറക്കെപ്രഖ്യാപിച്ച് രജനികാന്ത് (Rajinikanth) ചിത്രം 'ജെയ്‌ലർ' (Jailer). ഈ തലമുറ കണ്ട ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് താനെന്ന് രജനികാന്ത് ഓർമപ്പെടുത്തുന്ന, നെൽസൺ ദിലീപ്കുമാറിന്റെ 'ജെയ്‌ലർ' ശ്രദ്ധേയമായ പ്രകടനം മാത്രമല്ല ബോക്സ് ഓഫീസ് നേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു
advertisement
advertisement
ലോകമെമ്പാടുമുള്ള കളക്ഷനിലൂടെ 'ജെയ്‌ലർ' വെറും നാല് ദിവസം കൊണ്ട് 250 കോടി ക്ലബ്ബിൽ ഇടം നേടിയതായി റിപ്പോർട്ട്. ചിത്രം യുഎസിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വെളിപ്പെടുത്തി. 'ജെയ്‌ലർ ഇതുവരെ യുഎസ്‌എയിൽ $830K നേടി' എന്നദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടെ ജയിലറിന്റെ യുഎസ് ബോക്‌സ് ഓഫീസ് കളക്ഷൻ 3.17 മില്യൺ ഡോളറായി
advertisement
advertisement
advertisement


