Lijo Jose Pellissery | തീപാറുന്ന ഐറ്റം വരുന്നു; പെല്ലിശ്ശേരിയുടെ അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ, നായികയും മലയാളത്തിന്റെ പ്രിയങ്കരി

Last Updated:
ഡാർക്ക് തീമുകൾ ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കുഞ്ചാക്കോ ബോബനും പരീക്ഷണങ്ങളുടെ തമ്പുരാനായ പെല്ലിശ്ശേരിയും കൈകോർക്കുന്നു
1/4
 പേര് കേട്ടാൽ തന്നെ എന്തോ വലുത് കയ്യിലുണ്ട് എന്ന് മലയാളി സിനിമാ പ്രേക്ഷകർ ഉറപ്പിക്കുന്ന ചലച്ചിത്ര സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery). ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' വരെ നേടിയ അനുമോദനങ്ങളുടെയും പുരസ്കാരങ്ങളുടെയും എണ്ണം മതി ലിജോ ജോസിന്റെ ചിത്രങ്ങൾക്ക് മേലുള്ള പ്രതീക്ഷ വാനോളം ഉയരാൻ. അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകനാവും എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. ഈ.മ.യൗ. തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ് ആണ് രചയിതാവ്

advertisement
2/4
 ഒന്നിന് പിറകെ ഒന്നായി ഡാർക്ക് തീമുകൾ ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കുഞ്ചാക്കോ ബോബനും പരീക്ഷണങ്ങളുടെ തമ്പുരാനായ പെല്ലിശ്ശേരിയും ചേർന്ന് നിന്നാൽ എന്ത് സംഭവിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കൊഴുമ്മൽ രാജീവനായി 'ന്നാ താൻ കേസ് കൊട്' സിനിമയെ മറ്റൊരു തലത്തിൽ ഉയർത്തിയ ചാക്കോച്ചൻ ഇനി ചാവേർ എന്ന സിനിമയിലെ നായകനാണ്. ഒക്ടോബർ ആദ്യവാരം ചിത്രം റിലീസ് ചെയ്യും. മഹേഷ് നാരായണൻ പ്രോജക്ടിന് ശേഷം ചാക്കോച്ചൻ ഈ സിനിമയിലേക്കെത്തും. നായിക ആരെന്നു കൂടി കേട്ടോളൂ (തുടർന്ന് വായിക്കുക)

3/4
 മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് നായിക. 'ഹൗ ഓൾഡ് ആർ യുവിന്' ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രമേയമോ ട്രീറ്റ്മെന്റോ ഒന്നും എന്തെന്ന് പുറത്തുവന്നിട്ടില്ല. 'വെള്ളരിപ്പട്ടണം' എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത മഞ്ജു വാര്യർ സിനിമ

4/4
 വരാനിരിക്കുന്ന എൽ.ജെ.പി. ചിത്രം ഇതിനോടകം പ്രേക്ഷകരുടെ കൗതുകം മലയോളം ഉയർത്തിക്കഴിഞ്ഞു. മോഹൻലാൽ നായകനായ 'മലൈക്കോട്ടൈ വാലിബനാണ്' ലിജോ ജോസ് പെല്ലിശ്ശേരി നെക്സ്റ്റ്. 2024 ജനുവരി 25നാകും ചിത്രം റിലീസ് ചെയ്യുക

വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ

  • പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി

  • സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

  • പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന പ്രതി

View All
advertisement