1998ൽ വിവാഹിതരായ ദിലീപും മഞ്ജു വാര്യരും 2015ൽ വേർപിരിഞ്ഞു. ശേഷം 2016ൽ ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തു
2/ 11
2010ൽ വിവാഹിതരായ നടൻ ബാലയും ഗായിക അമൃത സുരേഷും വേർപിരിഞ്ഞു. 2019 ജനുവരിയിൽ ഇവർ വിവാഹ മോചന ഹർജി സമർപ്പിച്ചു
3/ 11
2009ൽ ആയിരുന്നു വിദേശ മലയാളിയായ നിശാൽ ചന്ദ്രയുമായുള്ള കാവ്യാ മാധവന്റെ വിവാഹം. ഇവർ 2011ൽ വിവാഹ മോചിതരായി. നിശാൽ പുനർവിവാഹിതനായി
4/ 11
എട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഉർവശിയും മനോജ്. കെ. ജയനും 2008ൽ വേർപിരിഞ്ഞു. ശേഷം 2011ൽ മനോജ് ആശയെ വിവാഹം കഴിച്ചു. 2013ൽ ശിവപ്രസാദിനെ ഉർവശി വിവാഹം ചെയ്തു.
5/ 11
2011ൽ സരിതയുമായുള്ള 13 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച മുകേഷ് 2013ൽ നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിച്ചു. ദേവികയുടെയും രണ്ടാമത്തെ വിവാഹമാണ്.
2012ൽ വിവാഹിതരായ അഭിനേതാക്കളായ മീര വാസുദേവനും ജോൺ കൊക്കനും 2016ൽ വേർപിരിഞ്ഞു. അതിനും മുൻപ് വിശാൽ അഗർവാളുമായി മീര വിവാഹിതയായിരുന്നു.
8/ 11
സംവിധായകൻ പ്രിയദർശനും മുൻകാല നടി ലിസിയും 2016ൽ നീണ്ട 16 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു
9/ 11
1994ൽ ആയിരുന്നു ഡോക്ടർ യാമിനി തങ്കച്ചിയുമായുള്ള നടനും പിൽക്കാലത്ത് മന്ത്രിയുമായി മാറിയ കെ.ബി. ഗണേഷ് കുമാറിന്റെ വിവാഹം. ഇവർ 2013ൽ വിവാഹ മോചനം നേടി. ശേഷം മാധ്യമ പ്രവർത്തകയായ ബിന്ദു മേനോനെ 2014ൽ ഗണേഷ് വിവാഹം കഴിച്ചു.
10/ 11
1984ൽ വിവാഹിതരായ ശ്രീനാഥും ശാന്തി കൃഷ്ണയും 1995ൽ വിവാഹ മോചിതരായി. ഇരുവരും പുനർവിവാഹം ചെയ്തു